വോയ്സ് ഓഫ് സലാല മ്യൂസിക്കൽ നൈറ്റ് സംഘടിപ്പിച്ചു
text_fieldsസലാല: വോയ്സ് ഓഫ് സലാല ഒളിമ്പിക്കുമായി ചേർന്ന് സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സിൽ മ്യൂസിക്കൽ നൈറ്റ് സംഘടിപ്പിച്ചു. ദോഫാർ കൾച്ചറൽ സ്പോട്സ് ആൻഡ് യൂത്തിലെ എ.ജി.എം ഫൈസൽ അലി അൽനഹ്ദി ഉദ്ഘാടനം ചെയ്തു. പ്രമുഖ സിനിമ നടൻ ശങ്കർ, ഐ.എം.വിജയൻ എന്നിവർ വിശിഷ്ടാതിഥികളായി.
ഒളിമ്പിക് എം.ഡി സുധാകരൻ അധ്യക്ഷത വഹിച്ചു. ഡോ. കെ.സനാതൻ, രാകേഷ്കുമാർ ഝ, ഡോ.അബൂബക്കർ സിദ്ദീഖ് എന്നിവർ ആശംസകൾ നേർന്നു. ഒ.അബ്ദുൽ ഗഫൂർ , നിർമാതാവ് രാംജി എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ ഐ.എം. വിജയൻ ലെഗസി അക്കാദമിയുടെ ലോഗോയും ജഴ്സിയും പ്രകാശനം ചെയ്തു.
ഇളയ നില ടീമിലെ ആർട്ടിസ്റ്റുകളായ സമദ്, നസീർ മിനാലേ, വർഷ പ്രസാദ്, , മീമ മുർഷിദ്. ബാലമുരളി, വിവേക് എന്നിവർ ചേർന്ന് മനോഹര ഗാനസന്ധ്യയാണ് ഒരുക്കിയത്. വോയ്സ് ഓഫ് സലാലയിലെ അംഗങ്ങളും പാട്ടുകൾ ആലപിച്ചു. ജിനു നസീർ, ഷബീർ എന്നിവരാണ് പരിപാടി നിയന്ത്രിച്ചത്. വോയ്സ് ഓഫ് സലാല എന്ന സംഗീത ട്രൂപ്പിന്റെ രണ്ടാം വാർഷീകത്തോടനുബന്ധിച്ചാണ് ഒളിമ്പിക് കാറ്ററിങ് കമ്പനിയുമായി ചേർന്ന് മ്യൂസിക്കൽ നൈറ്റ് ഒരുക്കിയത്
സുധാകരൻ, പ്രോഗ്രാം കോർഡിനേറ്റർ ജംഷാദ് ആനക്കയം , വോയ്സ് ഓഫ് സലാല ഭാരവാഹികളായ ഹാരിസ് ,ഫിറോസ് എന്നിവർ നേത്യത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.