അടുത്തുകാണാം, ഇനി രാജകീയ വാഹനങ്ങൾ
text_fieldsമസ്കത്ത്: രാജകീയ വാഹനങ്ങളുടെ അപൂര്‍വ ശേഖരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണാൻ വഴിയൊരുക്കി അൽ ബറാക്ക കൊട്ടാരത്തിൽ റോയൽ കാർസ് മ്യൂസിയം തുറന്നു.
സയ്യിദ് ബില്അറബ് ബിന്‍ ഹൈതം അല്‍ സഈദിന്റെ കാര്‍മികത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. വിടപറഞ്ഞ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ്, സുല്‍ത്താന്‍ സൈദ് ബിന്‍ തൈമൂര്‍, സയ്യിദ് താരിക് എന്നിവരുടെ സ്വകാര്യ വാഹനങ്ങളും ഇവിടെ കാണാൻ കഴിയും. വര്‍ഷങ്ങളോളം ഏറെ ശ്രദ്ധാപൂര്‍വം സംരക്ഷിച്ചു പോന്നവയാണ് ഇവ. ക്ലാസിക് കാറുകള്‍, അപൂര്‍വ സ്പോര്‍ട്സ് കാറുകള്‍ തുടങ്ങിയവയുടെ ശേഖരം തന്നെ ഇവിടെ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
130 വർഷം പഴക്കമുള്ള ക്ലാസിക്, അപൂർവ വാഹനങ്ങളുടെയും സ്പോർട്സ് കാറുകളുടെയും വിശാലമായ ശേഖരം മ്യൂസിയത്തിലുണ്ട്.
സുൽത്താന്റെ രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ശേഖരമായിരുന്ന മ്യൂസിയം സന്ദർശിക്കാൻ അവസരമൊരുങ്ങുന്നത്. വര്‍ഷങ്ങളോളം സംരക്ഷിച്ചു പോന്നവയാണ് ഇവ. സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെ രണ്ട് കാറുകളില്‍ നിന്നാണ് ശേഖരം ആരംഭിക്കുന്നത്. കാലക്രമേണ അപൂര്‍വവും ആധുനികവുമായ കാറുകള്‍ കൂടി എത്തിയതോടെ ഈ ശേഖരം വളര്‍ന്നു. 2012ല്‍ ആണ് ഒരു പ്രത്യേക കെട്ടിടം രാജകീയ കാറുകളുടെ സംരക്ഷണത്തിനായി സ്ഥാപിച്ചത്. ഇതുവരെ മ്യൂസിയത്തിലെ സന്ദര്‍ശനം രാജകീയ അതിഥികള്‍ക്ക് മാത്രമാണ് അനുവദിച്ചിരുന്നത്. എന്നാല്‍, റോയല്‍ കാര്‍സ് മ്യൂസിയത്തിന്റെ കവാടം പൊതുജനങ്ങള്‍ക്കായി കൂടി തുറന്നിടുകയാണിപ്പോള്‍.
മുൻകൂട്ടി ബുക്ക് ചെയ്യണം
മസ്കത്ത്: റോയൽ കാർസ് മ്യൂസിയം ആഴ്ചയിൽ ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ സന്ദർശകർക്കായി തുറന്നിരിക്കും. മ്യൂസിയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.rcm.gov.om വഴി എൻട്രി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണം. സന്ദർശകർ മ്യൂസിയത്തിന്റെ നിയന്ത്രണങ്ങളും നയങ്ങളും പാലിക്കണം. (മ്യൂസിയത്തിന്റ വെബ്സൈറ്റിൽ ലഭ്യമാണ്). കൂടാതെ സന്ദർശകർ സന്ദർശന സമയത്തിന് 30 മിനിറ്റ് മുമ്പ് എത്തിച്ചേരേണ്ടതാണെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.