കുവൈത്ത് കിരീടാവകാശിയുമായി സയ്യിദ് ബദർ കൂടിക്കാഴ്ച നടത്തി
text_fieldsജി.സി.സി വിദേശകാര്യ മന്ത്രിമാർക്ക് കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹ് നൽകിയ സ്വീകരണം
മസ്കത്ത്: ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി.
കുവൈത്തിൽനടന്ന ജി.സി.സി മന്ത്രിതല സമിതിയുടെ 46ാമത് അസാധാരണ യോഗത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. ജി.സി.സി രാജ്യങ്ങളിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്ന തരത്തിൽ വിവിധ മേഖലകളിൽ സംയുക്ത ജി.സി.സി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾക്ക് കുവൈത്ത് കിരീടാവകാശി അഭിനന്ദനം അറിയിച്ചു.
പരസ്പര താൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. വെല്ലുവിളികൾ നേരിടുന്നതിനും മേഖലയിലെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കേണ്ടതിന്റെ പ്രാധാന്യം കൂടിക്കാഴ്ചയിൽ ഇരുപക്ഷവും അടിവരയിട്ടു.
ജി.സി.സി രാജ്യങ്ങൾക്കിടയിൽ സാമ്പത്തികവും വികസനപരവുമായ ഏകീകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും അവലോകനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.