ഖരീഫിെൻറ വരവറിയിച്ച് സലാലയിൽ ചാറ്റൽ മഴ
text_fieldsമസ്കത്ത്: ഖരീഫ് സീസണിെൻറ വരവറിയിച്ച് സലാലയിൽ ചാറ്റൽ മഴ. കഴിഞ്ഞ രണ്ടു ദിവസമായി പുലർച്ചെ ചെറിയ ചാറ്റൽ മഴ പെയ്യുന്നതും മൂടൽമഞ്ഞ് അനുഭവപ്പെടുന്നതും ജനങ്ങളിൽ സന്തോഷം പകരുന്നുണ്ട്. ജൂൺ 21 മുതലാണ് സലാല ഉൾപ്പെടെ ദോഫാർ മേഖലയിൽ ഖരീഫ് സീസൺ ആരംഭിക്കുന്നത്.
കഴിഞ്ഞ കുറെ ദിവസങ്ങളായി സലാലയിൽ മൂടിെക്കട്ടിയ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. തിങ്കളാഴ്ച രാവിലെ നേരിയ രീതിയിലാണ് മഴയുണ്ടായത്. ചൊവ്വാഴ്ച അതിരാവിലെ ആരംഭിച്ച മഴ രണ്ടു മണിക്കൂറോളം നീണ്ടുനിന്നിരുന്നു. ദാരിസ്, സാദാ, ഒൗഖദ്, റായ്സൂത്ത് എന്നിവിടങ്ങളിലും മഴ ലഭിച്ചിരുന്നു. സാധാരണ ഗതിയിൽ മഴലഭിച്ചാൽ ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുകയും വൻ ഗതാഗത കുരുക്ക് ഉണ്ടാവുകയും ചെയ്യാറുണ്ട്. എന്നാൽ, കോവിഡ് സാഹചര്യം ആയതിനാൽ ആരും കാര്യമായി പുറത്തിറങ്ങിയിട്ടില്ല. എന്നാൽ, മഴ പെയ്തത് അന്തരീക്ഷ ഉൗഷ്മാവ് കുറക്കാൻ കാരണമായിട്ടില്ലെന്ന് താമസക്കാർ പറയുന്നു.
അതിനിടെ, കാലാവസ്ഥ മാറിയതും ചാറ്റൽ മഴ എത്തിയതുമൊന്നും സലാലയിലെ മലയാളികൾ അടക്കമുള്ള കർഷകരിൽ സന്തോഷമുണ്ടാക്കിയിട്ടില്ല. സാധാരണ ഖരീഫ് സീസണ് വേണ്ടി വൻ ഒരുക്കങ്ങളാണ് കർഷകർ നടത്താറുള്ളത്. ഖരീഫ് സീസൺ കാലത്തും ഫെസ്റ്റിവൽ കാലത്തും രാജ്യത്തിെൻറ അകത്തുനിന്നും പുറത്തുനിന്നും എത്തുന്ന സന്ദർശകർക്കായി ഇളനീരും പപ്പായയും മറ്റു പഴവർഗങ്ങളും ധാരാളമായി കൃഷി ചെയ്യുകയും കരുതിവെക്കുകയും ചെയ്യുമായിരുന്നു.
സീസൺ അടുക്കുേമ്പാൾ ഇളനീർ അടക്കമുള്ളവ ഒമാെൻറ മറ്റു ഭാഗങ്ങളിലേക്കും അയൽരാജ്യങ്ങളിലേക്കും കയറ്റിയയക്കുന്നത് നിർത്തിവെക്കുകയും ചെയ്തിരുന്നു. 2019 വരെ സമയത്ത് സലാലയിലേക്ക് ഒഴുകിെയത്തുന്ന സന്ദർശകർക്ക് സലാലയിൽ ഉൽപാദിപ്പിക്കുന്ന കാർഷിക വിഭവങ്ങൾ മതിയാവുമായിരുന്നില്ല. അതിനാൽ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്നും ഒമാെൻറ മറ്റു ഭാഗങ്ങളിൽ കാർഷിക വിഭവങ്ങൾ ഇറക്കുമതി ചെയ്തിരുന്നു.
എന്നാൽ, ഇൗ വർഷം ഖരീഫിന് ഒരു മുൻകരുതലും എടുത്തിട്ടില്ലെന്നാണ് സലാലയിലെ കർഷകനായ പങ്കജാക്ഷൻ പറയുന്നത്. നല്ല കാലാവസ്ഥ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നിലവിലെ അവസ്ഥയിൽ സന്ദർശകർ എത്താൻ സാധ്യതയില്ല. ഇൗ വർഷം ഖരീഫ് െഫസ്റ്റിവൽ ഉണ്ടാവില്ലെന്ന് നേരത്തേ പ്രഖ്യാപിച്ചതിനാൽ ജനക്കൂട്ടം തീരെ പ്രതീക്ഷിക്കുന്നില്ല. എന്നാൽ നിയന്ത്രണങ്ങളിൽ കൂടുതൽ അയവുവരുത്തുകയാണെങ്കിൽ ചെറിയ പ്രതീക്ഷക്ക് വകയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻ കാലങ്ങളിൽ സലാല ഫെസ്റ്റിവൽ മുന്നിൽ കണ്ടാണ് സലാലയിലെ കർഷകർ കൃഷി ഇറക്കുന്നതും വിളവെടുക്കുന്നതും. വൻ സഖ്യ വായ്പയെടുത്ത് കൃഷിചെയ്യുന്നവരും നിരവധിയാണ്.
ഖരീഫ് സീസണിലും ഫെസ്റ്റിവലിലും ലഭിക്കുന്ന വൻ വ്യാപാരം പ്രതീക്ഷിച്ചാണിത്. എന്നാൽ, കോവിഡ് ഇൗ രീതികളെ മാറ്റിമറിച്ചിരിക്കുന്നു. ഖരീഫ് സീസണും സാധാരണ സീസൺ പോലെ തന്നെയായി മാറിയിരിക്കുന്നു. അതിനാൽ, നിരവധി പേർ കാർഷിക രംഗം വിട്ടിട്ടുമുണ്ട്. എന്നാൽ, വർഷങ്ങളായി ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന പലരും സാമ്പത്തിക മെച്ചെമാന്നുമില്ലെങ്കിലും മേഖല വിട്ടുപോവാൻ കഴിയാത്തവരാണ്. അടുത്ത വർഷം മുതൽ ഖരീഫ് കാലം പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇവരിൽ ഭുരിഭാഗവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.