ദ ബിഗസ്റ്റ് ഫിറ്റ്നസ് ജിം 'ഫിറ്റ്നസ് ഫിയസ്റ്റ' 23ന് റൂവി ലുലു സൂഖില്‍
text_fieldsമസ്കത്ത്: ആരോഗ്യമാണ് സമ്പത്ത്, ലഹരിമുക്ത തലമുറയെ വാര്‍ത്തെടുക്കുക എന്ന സന്ദേശത്തില്‍ ദ ബിഗസ്റ്റ് ഫിറ്റ്നസ് ജിം സംഘടിപ്പിക്കുന്ന ഫിറ്റ്നസ് ഫിയസ്റ്റ വെള്ളിയാഴ്ച റൂവി ലുലു സൂഖില്‍ നടക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ നടക്കുന്ന പരിപാടിയില്‍ വിവിധ മത്സരങ്ങള്‍ അരങ്ങേറും.
വൈകീട്ട് നാല് മുതല്‍ ആരംഭിക്കുന്ന ഫിറ്റ്നസ് ഫിയസ്റ്റയില്‍ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കുമായി വിവിധ മത്സരങ്ങളും മ്യൂസിക്കല്‍ നെറ്റും ഉണ്ടാകും. പുരുഷന്മാര്ക്കായി പുഷ്അപ്, പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കുമായി പ്ലാങ്ക്, ചെയര്‍ ഗെയിം, വടം വലി എന്നീ മത്സരങ്ങള്‍ നടക്കും. ദ ബിഗസ്റ്റ് ഫിറ്റ്നസ് ജിം മാനേജിങ് ഡയറക്ടര്‍ ഷക്കീല്‍ നാലകത്ത്, ഡയറക്ടര്‍മാരായ റമീസ് എടശ്ശേരി, സൗദി മോള് വേലായുധന്, ജനറല്‍ മാനേജര്‍ ഷാഹില്‍ നാലകത്ത്, ഓപറേഷനല്‍ മാനേജര്‍മാരായ നദീം ഹസ്സന്, സനൂപ് ചന്ദ്രന് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.