മത്സ്യത്തൊഴിലാളികളെ കോൺസുലേറ്റ് ജനറലിന് കൈമാറി
text_fieldsമസ്കത്ത്: പാകിസ്താൻ കടൽതീരത്തുനിന്ന് കണ്ടെത്തിയ ഒമാനി മത്സ്യത്തൊഴിലാളികളെ പാകിസ്താനിലെ ഒമാൻ കോൺസുലേറ്റ് ജനറലിന് കൈമാറി. സലീം അൽ ജഫാരി, അലി അൽ ജാഫരി എന്നിവരെ പാകിസ്താൻ മാരിടൈം സെക്യൂരിറ്റി ഏജൻസിയിൽനിന്ന് സ്വീകരിച്ചുവെന്നും അവർ നൽകിയ സഹകരണത്തിനും നന്ദി അറിയിക്കുന്നുവെന്നും ഒമാൻ കോൺസുലേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
പാകിസ്താൻ മാരിടൈം സെക്യൂരിറ്റി ഏജൻസിയിലെ ഡോക്ടറുടെ സഹായത്തോടെ വൈദ്യപരിശോധന നടത്തി. ഇരുവരും ആരോഗ്യവാൻമാരാണെന്ന് അധികൃതർ അറിയിച്ചു. നടപടിക്രമം പൂർത്തിയാക്കി വരും ദിവസം ഇവർ ഒമാനിൽ എത്തും. മത്സ്യബന്ധനത്തിന് പോയ ഇരുവരെയെും ജൂൺ ഒമ്പതിനാണ് തെക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ-അഷ്ഖറതീരത്ത് നിന്ന് കാണാതായത്. റോയൽ ഒമാൻ പൊലീസ് വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെ ഊർജിതമായ തിരച്ചിൽ നടത്തുന്നതിനിടെ ശനിയാഴ്ചയാണ് ഇരുവരേയും പാകിസ്താൻ തീരത്തുനിന്ന് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.