മാൾ ഓഫ് ഒമാൻ ഇന്ന് തുറക്കും
text_fieldsമസ്കത്ത്: മാൾ ഓഫ് ഒമാൻ ഇന്ന് തുറക്കും. ഒമാനിലെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്നായ മാൾ ഓഫ് ഒമാൻ ബോഷറിലാണ് സ്ഥിതി ചെയ്യുന്നത്. യു.എ.ഇ കേന്ദ്രമായുള്ള മാജിദ് അൽ ഫുതൈം ഗ്രൂപ്പാണ് മാളിെൻറ ഉടമകൾ.
ലോക പ്രശസ്ത ബ്രാൻഡുകൾ ഒരു കുടക്കീഴിൽ ഒരുക്കുന്ന മാൾ ഒന്നര ലക്ഷം സ്ക്വയർ മീറ്റർ സ്ഥലത്താണ് നിർമിച്ചിരിക്കുന്നത്. ഇപ്പോൾ കുറച്ച് സ്റ്റോറുകൾ മാത്രമാണ് പ്രവർത്തനമാരംഭിച്ചത്. പൂർണ ശേഷിയിലെത്തുേമ്പാൾ 350ലേറെ സ്റ്റോറുകളുണ്ടാകും. ഇതോടൊപ്പം നിരവധി വിനോദ സൗകര്യങ്ങളുമുണ്ടാകും. 12,000 സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള ക്യാരി ഫോർ ഹൈപ്പർമാർക്കറ്റ് മറ്റൊരു ആകർഷണമായിരിക്കും. ആൽഡോ, ചാൾസ് ആൻഡ് കെയ്ത്ത്, ഡ്യൂഡ് ലണ്ടൻ, ബിർക്കെൻ സ്റ്റോക്ക്, ഡോളർ പ്ലസ് തുടങ്ങിയ ബ്രാൻറുകൾ ഇവിടെയുണ്ടാകും. ഉദ്ഘാടന ഭാഗമായി ഒക്ടോബർ 30 വരെ മാളിൽ ദിനോസർ പ്രദർശനം ഉണ്ടാകും. 14 സ്ക്രീനുകളുള്ള മൾട്ടിപ്ലക്സ്, ഇൻഡോർ സ്നോ പാർക്ക് തുടങ്ങിയവയും ഇവിടത്തെ ആകർഷണമായിരിക്കും.
മസ്കത്ത് എക്സ്പ്രസ്വേയിലെ ആറാം നമ്പർ ഇൻറർചേഞ്ചിൽ നിന്നാണ് മാളിലേക്കുള്ള റോഡ്. നാല് പുതിയ പാലങ്ങളും ഒരു അണ്ടർ പാസും പുതുതായി നിർമിച്ചിട്ടുണ്ട്. 5200 പാർക്കിങ് കേന്ദ്രങ്ങളും ഇവിടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.