ആരോഗ്യരംഗത്ത് പത്താം പഞ്ചവത്സരപദ്ധതി തയാറാക്കുന്നു –ഡോ. അൽ സഇൗദി
text_fieldsമസ്കത്ത്: ആരോഗ്യമേഖലയിലെ പത്താമത് പഞ്ചവത്സര പദ്ധതി തയാറാക്കിവരുകയാണെന്ന് മന്ത്രി ഡോ. അഹ്മദ് അൽ സഇൗദി. പദ്ധതി കാലയളവിൽ രാജ്യത്തിെൻറ പൊതുസാമ്പത്തിക സാഹചര്യങ്ങൾക്ക് അനുസരിച്ച് വിവിധ പദ്ധതികൾ നടപ്പാക്കും. ഒമാനിലെ ആരോഗ്യമേഖല നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ധന ലഭ്യത, ആരോഗ്യസേവനങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ, മാനവ വിഭവശേഷി തുടങ്ങിയ മേഖലകളിലാണ് വെല്ലുവിളികൾ നേരിടുന്നതെന്നും ആരോഗ്യമന്ത്രി മജ്ലിസുശ്ശൂറയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പറഞ്ഞു.
ആരോഗ്യരംഗത്തെ സ്വദേശിവത്കരണം ഘട്ടംഘട്ടമായി വർധിപ്പിച്ചുവരുകയാണ്. 2019 അവസാനത്തെ കണക്കനുസരിച്ച് ആരോഗ്യമേഖലയിൽ 39,400 ലധികം ജീവനക്കാരാണുള്ളത്. മെഡിക്കൽ, പാരാമെഡിക്കൽ മേഖലകളിലായി 72 ശതമാനം സ്വദേശിവത്കരണം പൂർത്തിയാക്കുകയും ചെയ്തു.
ആരോഗ്യമന്ത്രാലയത്തിന് കീഴിെല നാല് ടെറിഷ്യറി കെയർ ആശുപത്രികളിലായി ഇപ്പോൾ 70.7 ശതമാനം രോഗികളാണുള്ളത്. ഖൗല ആശുപത്രിയിൽ രോഗികളുടെ 77.8 ശതമാനം വരെ ഉയർന്നു. 2019 അവസാനത്തെ കണക്കുപ്രകാരം ഒമാനിൽ 261 ആരോഗ്യ സ്ഥാപനങ്ങളാണുള്ളത്. ഇതിൽ 50 എണ്ണം ആശുപത്രികളും 22 എണ്ണം പോളിക്ലിനിക്കുകളുമാണ്. 27 സ്വകാര്യ ആശുപത്രികളും ഒമാനിലുണ്ട്.
പ്രമേഹം, രക്തസമ്മർദം, അമിതവണ്ണക്കാരുടെ എണ്ണം രാജ്യത്ത് വർധിച്ചുവരുകയാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഡയാലിസിസ് യൂനിറ്റുകളുടെ എണ്ണവും ആശുപത്രികളിൽ വർധിപ്പിച്ചിട്ടുണ്ട്. ആശുപത്രികളിൽ ആക്സിഡൻറ് എമർജൻസി കെയർ യൂനിറ്റുകളും വർധിപ്പിച്ചതായും മന്ത്രി പറഞ്ഞു. ഫൈസർ കോവിഡ് വാക്സിെൻറ കൂടുതൽ ഡോസുകൾ ഇൗയാഴ്ചയോ അടുത്തയാഴ്ചയിലോ എത്തും. ഫൈസർ വാക്സിെൻറ 3.70 ലക്ഷം ഡോസുകളാണ് റിസർവ് ചെയ്തിട്ടുള്ളത്. റഷ്യൻ, ചൈനീസ് വാക്സിനുകളൊന്നും ഇതുവരെ റിസർവ് ചെയ്തിട്ടില്ലെന്നും ഡോ. അൽ സഇൗദി പറഞ്ഞു.
ഉപയോഗ സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും ഉറപ്പുവരുത്താതെ ഒമാൻ ഒരുമരുന്നും ഇറക്കുമതി ചെയ്യില്ല. കോവിഡ് വാക്സിെൻറ ലഭ്യത ഉറപ്പാക്കാൻ ഗ്ലോബൽ അലയൻസ് ഫോർ വാക്സിനുമായും വിവിധ വാക്സിൻ നിർമാതാക്കളുമായി നേരിട്ടും ധാരണയിലെത്തിയിട്ടുണ്ട്. കോവിഡ് വാക്സിൻ ആദ്യമായി ലഭിച്ച 40 രാഷ്ട്രങ്ങളിൽ ഒന്നാണ് ഒമാൻ.
ഇതുവരെ 27,004 പേർക്ക് കോവിഡ് വാക്സിൻ നൽകിയിട്ടുണ്ട്. മുൻഗണനാ പട്ടികയിലുള്ള 99 ശതമാനം പേർക്കും വാക്സിൻ നൽകാനായതായി ആരോഗ്യ മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒക്ടോബർ പകുതി മുതൽ രാജ്യത്ത് കോവിഡ് കേസുകളും മരണവും കുറഞ്ഞുവരുകയാണ്. എന്നാൽ, ആഗോളതലത്തിൽ മഹാമാരി തുടരുന്നതിനാൽ ഒമാനിൽ വൈറസ് ബാധിതരുടെ എണ്ണം വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഡിെൻറ തീവ്രത കുറഞ്ഞിട്ടില്ല. പ്രതിരോധ നടപടികൾ കർശനമായി നടപ്പാക്കിയതിനാലാണ് ഒമാനിൽ രോഗികളുടെ എണ്ണം കുറഞ്ഞത്. സാമൂഹിക അകലം, മുഖാവരണം ധരിക്കൽ, കൈകളുടെ ശുചിത്വം തുടങ്ങിയ സാമൂഹിക പ്രതിരോധ നടപടികൾ കർശനമായി പാലിക്കുന്നതിലൂടെയേ കോവിഡിനെ അകറ്റിനിർത്താൻ സാധിക്കുകയുള്ളൂവെന്നും അൽ സഇൗദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.