സന്ദർശകർ 40 ലക്ഷം
text_fields
ദോഹ: ലോകകപ്പ് ഫുട്ബാൾ തിരക്ക് 2022ൽ കഴിഞ്ഞെങ്കിലും ഖത്തറിലേക്കുള്ള സന്ദർശക പ്രവാഹത്തിൽ സമീപകാലത്തെ ഏറ്റവും തിരക്കേറിയ വർഷമായിരുന്നു കഴിഞ്ഞതെന്ന് ഖത്തർ ടൂറിസം. 2023ൽ രാജ്യത്ത് സന്ദർകരായെത്തിയത് 40 ലക്ഷത്തിലേറെ പേരാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും വലിയ സന്ദർശക പ്രവാഹമായിരുന്നു ഇതെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.
ലോകകപ്പ് ഫുട്ബാളിന് പിറകെ ആഗോളാടിസ്ഥാനത്തില്‍ തന്നെ ഖത്തര്‍ ഒരു പ്രധാന ടൂറിസം കേന്ദ്രമായതാണ് സഞ്ചാരികളുടെ എണ്ണം വർധിക്കാൻ ഇടയായത്. ഇതോടൊപ്പം ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കൂടിയായതോടെ സന്ദര്‍ശകരുടെ എണ്ണം റെക്കോഡിലെത്തി. ഹയ്യാ വിസ നീട്ടാനുള്ള തീരുമാനമായിരുന്നു ഇതില്‍ പ്രധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.