ഇവിടെയൊന്നും മാലിന്യങ്ങളില്ല
text_fieldsദോഹ: എട്ടു വേദികളിൽ, 29 ദിവസം, 14 ലക്ഷത്തോളം വിദേശ കാണികൾ... ഉത്സവകാലമായി മാറിയ ലോകകപ്പ് അവസാനിക്കുേമ്പാൾ വിവിധ വേദികളിൽനിന്ന് ശേഖരിച്ച മാലിന്യങ്ങളിൽ 72 ശതമാനവും പുനരുപയോഗ ആവശ്യങ്ങൾക്കായി വേർതിരിച്ചെടുത്തതായി മുനിസിപ്പാലിറ്റി മന്ത്രാലയം. ലോകകപ്പ് വേദികളിൽനിന്നായി 80,000 ടൺ മാലിന്യങ്ങളാണ് ശേഖരിച്ചതെന്നും മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സുബൈഇ പറഞ്ഞു. റയ്യാൻ പാർക്കിൽ മുനിസിപ്പാലിറ്റി മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേദികളിൽനിന്ന് ശേഖരിച്ച മാലിന്യങ്ങളെയാണ് ജൈവ, പ്ലാസ്റ്റിക്, ഉരുക്ക്, ഇലക്േട്രാണിക്സ്, കാർഡ്ബോർഡ് എന്നീ വിഭാഗങ്ങളാക്കി വേർതിരിച്ചത്. ശേഷിക്കുന്ന മാലിന്യങ്ങൾ, മാലിന്യങ്ങളിൽനിന്ന് ഉൗർജം ഉൽപാദിപ്പിക്കുന്നതിെൻറ ഭാഗമായി മന്ത്രാലയത്തിെൻറ ഗാർഹിക ഖരമാലിന്യ മാനേജ്മെൻറ് കേന്ദ്രത്തിൽ എത്തിക്കും. പരിസ്ഥിതി സൗഹൃദവും കാർബൺ ന്യൂട്രലുമായ ഫിഫ ലോകകപ്പിന് ആതിഥ്യംവഹിക്കുകയെന്ന ഖത്തറിെൻറ ശ്രമങ്ങളുടെ ഭാഗമായാണ് മന്ത്രാലയത്തിെൻറ നീക്കം.
മന്ത്രാലയത്തിനു കീഴിലെ വേസ്റ്റ് റീസൈക്ലിങ് ആൻഡ് ട്രീറ്റ്മെൻറ് വിഭാഗം, മാലിന്യം തരംതിരിക്കുന്നതിലും റീസൈക്ലിങ് രംഗത്തും ശ്രദ്ധേയമായ നേട്ടം കൈവരിച്ച് ലോകകപ്പിെൻറ വിജയത്തിൽ വലിയ പങ്കുവഹിച്ചതായും മന്ത്രി അൽസുബൈഈ കൂട്ടിച്ചേർത്തു. പദ്ധതിയുടെ ഭാഗമായി സ്റ്റേഡിയങ്ങളിൽനിന്നും അനുബന്ധ പരിപാടികൾ നടന്ന മറ്റിടങ്ങളിൽനിന്നും മാലിന്യം ശേഖരിക്കുന്നതിന് മന്ത്രാലയത്തിനു കീഴിലെ പൊതു ശുചീകരണ വകുപ്പ് നേതൃത്വം നൽകി. ഇതിനായി പ്രത്യേക ഉപകരണങ്ങളും വാഹനങ്ങളും കണ്ടെയ്നറുകളും അയക്കുകയും ചെയ്തു. ലോകകപ്പിലെ മികച്ച പ്രകടനത്തിനും നിസ്വാർഥ സേവനങ്ങൾക്കുമായി വിവിധ വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ചടങ്ങിൽ ആദരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.