മാസ്ക്കില്ലാത്ത 112 പേർക്കെതിരെ കൂടി നടപടി
text_fieldsദോഹ: കോവിഡ് പ്രതിരോധനടപടികൾ സ്വീകരിക്കാത്തതിന് രാജ്യത്ത് ഇന്നലെ 112 പേർക്കെതിരെ കൂടി പൊലീസ് നടപടിയെടുത്തു. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കാത്തതിനാണിത്. രാജ്യത്ത് പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കൽ നിർബന്ധമാണ്. പരിധിയിൽ കൂടുതൽ ആളുകൾ വാഹനത്തിൽ യാത്രചെയ്തതിന് 10 പേർക്കെതിരെയും വെള്ളിയാഴ്ച നടപടിയെടുത്തിട്ടുണ്ട്. ഒരേ കുടുംബത്തിൽനിന്നുള്ളവരൊഴികെ കാറുകളിൽ നാല് പേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല. കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായാണിത്്.
താമസസ്ഥലത്തുനിന്നും മറ്റിടങ്ങളിൽനിന്നും പുറത്തിറങ്ങുമ്പോൾ ഫേസ് മാസ്ക് നിർബന്ധമാക്കിയത് മേയ് 17 മുതലാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. എന്നാൽ, പലരും ഇതിൽ വീഴ്ച വരുത്തുന്നുണ്ട്. ഇതോടെ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ. മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക. രണ്ട് ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്ന് വർഷം വരെ തടവോ ആണ് ചുമത്തപ്പെടുക. നിലവിൽ കുറ്റക്കാർക്ക് 500 റിയാലും അതിന് മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്. എന്നാൽ, രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങൾ തടയൽ നിയമത്തിെൻറ പരിധിയിൽ വരുന്ന കുറ്റമാണിത്. ഇതുവരെ ആകെ 1879 ആളുകൾക്കെതിരെയാണ് മാസ്ക് ധരിക്കാത്തതിന് നടപടി സ്വീകരിച്ചത്. കൂടുതൽ ആളുകൾ വാഹനത്തിൽ യാത്ര ചെയ്ത കുറ്റത്തിന് 113 പേർക്കെതിരെയും നടപടിയെടുത്തു. ഇവരെയെല്ലാം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
കോവിഡ്: പുതിയ രോഗികൾ 184, രോഗമുക്തർ 172
ദോഹ: ഖത്തറിൽ ഇന്നലെ 184 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 172 പേർക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു.
നിലവിലുള്ള ആകെ രോഗികൾ 2643 ആണ്. ഇന്നലെ 8411 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 1100989 പേരെ പരിശോധിച്ചപ്പോൾ 138250 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾ െപ്പടെയാണിത്.
ഇതുവരെ ആകെ 237 പേരാണ് മരിച്ചത്. ഇന്നലെ ആരും മരിച്ചിട്ടില്ല. ഇതുവരെ ആകെ 135370 പേർക്കാണ് രോഗമുക്തിയുണ്ടായത്. 270 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 35 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.