റയ്യാൻ സ്പോർട്സിൽ അൽ വാബ് ജേതാക്കൾ
text_fieldsദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ സംഘടിപ്പിച്ച സ്പോർട്സ് മത്സരങ്ങളിൽ അൽ വാബ് യൂനിറ്റ് ഓവറോൾ ചാമ്പ്യന്മാരായി. ഡിസംബർ 29ന് അൽ അബീർ മെഡിക്കൽ സെന്ററിൽ വാക്കിങ് ചലഞ്ചോടെ തുടക്കം കുറിച്ച കായിക മത്സരങ്ങൾക്ക് റിപ്പബ്ലിക് ദിനത്തിൽ വക്റയിൽ വിവിധ പരിപാടികളോടെയാണ് സമാപനമായത്. ഇൻഡസ്ട്രിയൽ ഏരിയ സൗത്ത് യൂനിറ്റ് രണ്ടാം സ്ഥാനവും ഐൻ ഖാലിദ് ഈവനിങ് യൂനിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യക്ക് അഭിവാദ്യമർപ്പിച്ചു, ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും 14 യൂനിറ്റുകൾ പങ്കെടുത്ത തീം ഡിസ്േപ്ല ശ്രദ്ധേയമായി. സമാപന ചടങ്ങിൽ ഇന്ത്യൻ സ്പോർട്സ് സെൻറർ പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്‌മാൻ, സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി വൈസ് പ്രസിഡന്റ് ഇ. അർഷാദ് , ആക്ടിങ് ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, കേന്ദ്ര കൂടിയാലോചന സമിതിയംഗം മുഹമ്മദ് റാഫി എന്നിവർ അതിഥികളായി സംബന്ധിച്ചു.സോണൽ വൈസ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം അധ്യക്ഷത വഹിച്ചു. റയ്യാൻ സ്പോർട് ജനറൽ കൺവീനർ അബ്ദുൽ ബാസിത്ത് സ്വാഗതവും, സോണൽ സെക്രട്ടറി എം.എം. അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.
ഫുട്ബാളിൽ അൽ വാബ്, ഐൻ ഖാലിദ് ഈവനിങ്, ഷട്ടിൽ ബാഡ്മിന്റൺ : ഓൾഡ് റയ്യാൻ, ഐൻ ഖാലിദ് മോണിങ്, പെനാൽറ്റി ഷൂട്ട് ഔട്ട് : ഐൻ ഖാലിദ് ഈവനിങ്, അൽ വാബ് എന്നീ യൂനിറ്റുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. വിവിധ പ്രായ വിഭാഗക്കാർക്കായി ഓട്ട മത്സരങ്ങൾ, ലോങ്ജംപ്, പഞ്ച ഗുസ്തി, ഷോപ്പ് പുട്ട്, നടത്ത മത്സരം എന്നിവയും സംഘടിപ്പിച്ചു.
ഹഫീസുല്ല, പി. സുനീർ, ഹാഷിം, ഇ.കെ. ഫഹദ്, ടി.എ. മുഹമ്മദ് റഫീഖ്, സിദ്ദീഖ് വേങ്ങര, ടി.കെ. സുധീർ , സുബുൽ അബ്ദുൽ അസീസ്, ടി.കെ. താഹിർ , അസ്ഹർ അലി, കെ. ഹാരിസ്, മുഹമ്മദ് റഫീഖ് തങ്ങൾ, എ.ടി. സലാം , മുഹമ്മദ് അലി, ഹമീദ് എടവണ്ണ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.