അറേബ്യൻ കാട്ടുപൂച്ചക്ക് അൽഖോർ പാർക്കിൽ സുഖപ്രസവം
text_fieldsദോഹ: വംശനാശ ഭീഷണിയുടെ വക്കിലെത്തി നിൽക്കുന്ന അറേബ്യൻ കാട്ടുപൂച്ചക്ക് ഖത്തറിലെ അൽഖോർ പാർക്കിൽ സുഖപ്രസവം. അൽഖോർ ഫാമിലി പാർക്കിലെ മിനി മൃഗശാലയിലാണ് കാട്ടുപൂച്ച കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. പൂച്ചയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
വടക്കൻ ഒമാനിലും അറേബ്യൻ ഉപഭൂഖണ്ഡത്തിെൻറ ഏതാനും ചില ഭാഗങ്ങളിലുമായി കാണപ്പെടുന്ന അപൂർവയിനം കാട്ടുപൂച്ചയാണിത്. പ്രധാനമായും അർധ മരൂഭൂമികളിലും പാറക്കെട്ടുകളിലുമാണ് ഇതിെൻറ വാസസ്ഥലം. കല്ലുകൾക്കിടയിലും മരത്തടികളിലെ മാളങ്ങളിലും മരുഭൂമിയിലെ ഭൂമിക്കടിയിലേക്കുള്ള മാളങ്ങളിലുമാണ് ഇവ വസിക്കുക.
പുൽച്ചാടി, ചെറിയ പക്ഷികൾ, പ്രാണികൾ തുടങ്ങിയവയാണ് പ്രധാന ഭക്ഷണം. 65 ദിവസമാണ് ഇവയുടെ ഗർഭകാലം.ഏഴു വിഭാഗങ്ങളിലായി പാർക്കിൽ 315 മൃഗങ്ങളാണുള്ളത്. ഏഷ്യൻ കരടി, രണ്ട് ആഫ്രിക്കൻ സിംഹങ്ങൾ, രണ്ട് ബംഗാൾ കടുവകൾ, രണ്ട് വെള്ള കടുവകൾ, രണ്ട് കരിമ്പുലി, രണ്ട് ചീറ്റപ്പുലി എന്നിവയും മിനി മൃഗശാലയിലെ അന്തേവാസികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.