Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശു​ചി​ത്വം ന​മ്മു​ടെ...

ശു​ചി​ത്വം ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്തം; ലു​സൈ​ലി​ൽ ശു​ചി​ത്വ മാ​ർ​ച്ച്

text_fields
bookmark_border
sanitation march
cancel
camera_alt

ശുചിത്വ ദിനത്തിന്റെ ഭാഗമായി മുനിസിപ്പാലിറ്റി മന്ത്രാലയം നേതൃത്വത്തിൽ ലുസൈൽ

ബൊളെവാഡിൽ നടന്ന ശുചിത്വ മാർച്ചിൽ നിന്ന്

ദോ​ഹ: ലോ​ക ശു​ചി​ത്വ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ശു​ചി​ത്വ വാ​രാ​ച​ര​ണ​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യി ലു​സൈ​ൽ ബൊ​ളെ​വാ​ഡി​ൽ ശു​ചി​ത്വ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച് മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം. പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ​വും ശു​ചി​ത്വ​ത്തി​ന്റെ പ്രാ​ധാ​ന്യം സ​മൂ​ഹ​ത്തി​ൽ പ​ക​രു​ക​യും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ശു​ചീ​ക​ര​ണ വാ​ഹ​ന​ങ്ങ​ളും ​യ​ന്ത്ര​സാ​മ​ഗ്രി​ക​ളും ഉ​ൾ​പ്പെ​ടെ അ​ണി​നി​ര​ന്ന ശു​ചി​ത്വ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്.

ഖ​ത്ത​രി ദി​യാ​റു​മാ​യി സ​ഹ​ക​രി​ച്ച് മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ പൊ​തു ശു​ചീ​ക​ര​ണ വ​കു​പ്പാ​ണ് ‘ശു​ചി​ത്വം എ​ല്ലാ​വ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്തം’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി പൊ​തു ശു​ചി​ത്വ മാ​ർ​ച്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.ഖ​ത്ത​റി​ലെ ന​ഗ​ര​ങ്ങ​ളു​ടെ ശു​ചി​ത്വം നി​ല​നി​ർ​ത്തു​ന്ന​തി​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ സു​പ്ര​ധാ​ന പ​ങ്കി​നെ ഉ​യ​ർ​ത്തി​ക്കാ​ട്ടി അ​വ​രു​ടെ ദൈ​നം​ദി​ന പ​രി​ശ്ര​മ​ങ്ങ​ളെ പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

ദേ​ശീ​യ വി​ക​സ​ന കാ​ഴ്ച​പ്പാ​ട് 2030ന് ​അ​നു​സൃ​ത​മാ​യി സു​സ്ഥി​ര വി​ക​സ​ന ആ​ശ​യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്റെ ശ്ര​മ​ങ്ങ​ളും പ​രി​പാ​ടി​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ര മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ട പൊ​തു ശു​ചി​ത്വ മാ​ർ​ച്ചി​ൽ നി​ര​വ​ധി ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളും എ​ട്ട് ശു​ചീ​ക​ര​ണ വാ​ഹ​ന​ങ്ങ​ളും യ​ന്ത്ര​സാ​മ​ഗ്രി​ക​ളും ഖ​ത്ത​രി ദി​യാ​ർ ക​മ്പ​നി ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു.

മ​ന്ത്രാ​ല​യ​ത്തി​ലെ​യും ഖ​ത്ത​രി ദി​യാ​ർ ക​മ്പ​നി​യി​ലെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്.പൊ​തു ശു​ചി​ത്വ മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ന്റെ പ്ര​ധാ​ന്യം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​നും ബൊ​ളെ​വാ​ഡി​ലെ വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി സാ​ക്ഷ്യം വ​ഹി​ച്ചു. എ​ല്ലാ വ​ർ​ഷ​ വും സെ​പ്റ്റം​ബ​റി​ലെ മൂ​ന്നാ​മ​ത്തെ ശ​നി​യാ​ഴ്ച​യാ​ണ് ലോ​ക ശു​ചി​ത്വ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്.

ശു​ചി​ത്വ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നി​ര​വ​ധി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ബീ​ച്ച്, ദ്വീ​പ് ശു​ചീ​ക​ര​ണ കാ​മ്പ​യി​നു​ക​ളും മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CleanlinessQatar NewsSanitation March
News Summary - Cleanliness is our responsibility- Sanitation March in Lusail
Next Story