വരുന്നു, ദോഹ ശാസ്ത്ര-സാങ്കേതിക സർവകലാശാല
text_fieldsദോഹ: ഖത്തറിന്റെ ശാസ്ത്ര, സാങ്കേതികമേഖലയിലെ ഉന്നത പഠനങ്ങൾക്ക് വാതിൽ തുറന്ന് ശാസ്ത്ര, സാങ്കേതിക സർവകലാശാല ആരംഭിക്കാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശം.
ഞായറാഴ്ച അമീരി ദിവാൻ പുറത്തിറക്കിയ 13/2022 നമ്പർ തീരുമാനത്തിലാണ് രാജ്യത്തിന്റെ ശാസ്ത്ര, സാങ്കേതിക മേഖലയിലെ പഠനത്തിനും ഗവേഷണത്തിനുമായി ഉന്നത സർവകലാശാല സ്ഥാപിക്കാൻ അംഗീകാരം നൽകിയത്. ദോഹ യൂനിവേഴ്സിറ്റി ഫോര്‍ സയന്‍സ് ആൻഡ് ടെക്നോളജി എന്ന പേരിലായിരിക്കും സര്‍വകലാശാല സ്ഥാപിക്കുന്നത്.
ശാസ്ത്ര സാങ്കേതിക മേഖലയിലെ വിദഗ്ധരെ കണ്ടെത്താനും പരിപോഷിപ്പിക്കാനും മികച്ച പരിചയസമ്പത്തിലൂടെ വളർത്തിയെടുക്കാനും ലക്ഷ്യമിട്ടാണ് പ്രത്യേക സർവകലാശാല ആരംഭിക്കുന്നത്.
അതുവഴി രാജ്യത്തിന് ശാസ്ത്ര, സാങ്കേതിക, സാമൂഹിക, സാമ്പത്തിക മേഖലയിലും പുരോഗതി കൈവരിക്കൽ പ്രധാന ലക്ഷ്യമാണ്. ഉത്തരവ് ഗസറ്റില്‍ വന്നാലുടന്‍ നടപടി ക്രമങ്ങള്‍ തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.