തട്ടിപ്പ് മെയിലുകളിൽ വീഴരുതേ... മുന്നറിയിപ്പുമായി അധികൃതർ
text_fieldsദോഹ: തട്ടിപ്പ് ഇ-മെയിൽ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ഗതാഗത മന്ത്രാലയം. നിങ്ങളുടെ പേരിലുള്ള പാഴ്സൽ കൈമാറുന്നതിനായി തയാറാണെന്നും ഡെലിവറി ചാർജ് ഓൺലൈൻ വഴി അടക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഇ- മെയിൽ സന്ദേശങ്ങൾ വ്യാജവും സൈബർ തട്ടിപ്പുകളുമാണെന്ന് ഗതാഗത മന്ത്രാലയം പൊതുജനങ്ങൾക്കു നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കി. 24 മണിക്കൂറിനകം ലിങ്കിൽ പ്രവേശിച്ച് ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് ആവശ്യപ്പെടുന്ന തുക അടച്ചാൽ അടുത്ത ദിവസംതന്നെ പാർസൽ എത്തിക്കുമെന്നുള്ള അറിയിപ്പുമായാണ് തട്ടിപ്പ് ഇ- മെയിലുകളെത്തുന്നത്.
എന്നാൽ, പൊതുജനങ്ങൾക്ക് ഇത്തരത്തിലുള്ള മെയിലുകൾ അയക്കുന്നില്ലെന്ന് ഗതാഗത മന്ത്രാലയം വിശദീകരിച്ചു. 12.99റിയാൽ പാർസൽ ചാർജായാണ് ഇവർ ചോദിക്കുന്നതെങ്കിലും തട്ടിപ്പുകാരുടെ ലക്ഷ്യം ബാങ്ക് കാർഡുകളുടെയും മറ്റും വിശദാംശങ്ങളാണ്. വ്യക്തികൾക്ക് അറബിയിലായി അയക്കുന്ന തട്ടിപ്പ് ഇ-മെയിലുകളുടെ മാതൃകയും അധികൃതർ പങ്കുവെച്ചു.
വ്യാജ ലിങ്കുകളിൽ പ്രവേശിച്ച് കാർഡ് വിവരങ്ങളും മറ്റും നൽകി ഇടപാടിന് ശ്രമിക്കുമ്പോൾ ബാങ്ക് വിവരങ്ങളും മറ്റും വ്യാജന്മാർ സ്വന്തമാക്കുകയും അക്കൗണ്ടിൽനിന്ന് കൂടുതൽ പണം നഷ്ടമാകാൻ ഇടയാകുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.