ദോഹ ജ്വല്ലറി പ്രദർശനത്തിൽ ഇന്ത്യൻ ആഭരണ വിസ്മയം
text_fieldsദോഹ: 20ാമത് ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷനിലെ ഇന്ത്യൻ പവിലിയൻ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു. കരകൗശല പാരമ്പര്യത്തിന്റെയും സമകാലിക ഡിസൈനുകളുടെയും അസാധാരണ പ്രദർശന അനുഭവവുമായാണ് ഇന്ത്യൻ പവിലിയൻ ഒരുങ്ങിയത്. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ 216 ചതുരശ്ര മീറ്ററിലായി വ്യാപിച്ചുകിടക്കുന്ന ഇന്ത്യൻ പവിലിയനിൽ 17 പ്രദർശകരും 18 ബൂത്തുകളുമാണുള്ളത്. സ്വർണം, വജ്രം, കല്ലുകൾ എന്നിവ പതിച്ച ആഭരണങ്ങളുടെ സമാനതകളില്ലാത്ത ശേഖരമാണ് പവിലിയനിൽ സന്ദർശകരെ കാത്തിരിക്കുന്നത്. ഫെബ്രുവരി അഞ്ചിന് ആരംഭിച്ച ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷൻ (ഡി.ജെ.ഡബ്ല്യു.ഇ) 11 വരെ തുടരും.
ബിന്നിസ് ജ്വല്ലറി പ്രൈവറ്റ് ലിമിറ്റഡ്, ജി.എം പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, കെ.കെ ജുവൽസ്, ആർ.ആർ ജെംസ് പ്രൈവറ്റ് ലിമിറ്റഡ്, ക്രിയേറ്റിവ് ഓവർസീസ്, സിതൽ ദാസ് സൺ, ഷ്രിയൻസ് ജുവൽസ്, ദെവീവ ജുവൽസ്, ഇസാരി ജുവൽസ്, അലൻക്രിതി, എസ്.എൻ.എസ് എന്റർപ്രൈസസ്, കെ. ലളിത ജ്വല്ലേഴ്സ്, സ്പെക്ട്രം ജുവൽ മാർട്ട് പ്രൈവറ്റ് ലിമിറ്റഡ്, 24കെ ദി ജുവൽ ബോട്ടിക്, കോഹിനൂർ ജ്വല്ലേഴ്സ്, പനിം എക്സ്പോർട്സ്, അനിരുദ്ധ് ഇംപെക്സ് എന്നീ പ്രദർശകരാണ് എക്സിബിഷനിൽ പങ്കെടുക്കുന്നത്.
ഇന്ത്യയിൽനിന്നുള്ള പ്രദർശകർക്കു പുറമേ ഇന്ത്യയിൽ നിന്നുള്ള മറ്റ് ആഭരണനിർമാതാക്കളും വ്യാപാരികളും ഖത്തറിൽ പ്രാദേശികമായി പ്രവർത്തിക്കുന്നവരും ഡി.ജെ.ഡബ്ല്യു.ഇയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.