ദോഹ സമ്മേളനത്തെ സംബന്ധിച്ച അൽ അറബിയ ചാനലിെൻറ റിപ്പോർട്ടിനെതിരെ ദേശീയ മനുഷ്യാവകാശ സമിതി
text_fieldsദോഹ: ഫെബ്രുവരി 20 മുതൽ 22 വരെ ദോഹയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തെ സംബന്ധിച്ച അൽ അറബിയ ചാനലിെൻറ വ്യാജ റിപ്പോർട്ടിനെതിരെ ദേശീയ മനുഷ്യാവകാശ സമിതി രംഗത്തെത്തി.
ചാനലിെൻറ റിപ്പോർട്ടിനെ അപലപിച്ച സമിതി, ചാനലിെൻറ നടപടിയിൽ അതീവ ദുഖമുണ്ടെന്നും വ്യക്തമാക്കി.
ഫെബ്രുവരിയിൽ ദോഹയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഖത്തറിൽ നിന്നും ഇറാനിൽ നിന്നുമുള്ള മനുഷ്യാവകാശ സംഘടനാ പ്രതിനിധികളാണ് പങ്കെടുത്തതെന്നും യമനിൽ ഹൂഥികൾക്കെതിരെ നടക്കുന്ന പോരാട്ടത്തിൽ സൗദി അറേബ്യയെയും സഖ്യത്തെയും കുറ്റാരോപിതരാക്കുകയായിരുന്നു സമ്മേളനത്തിെൻറ ലക്ഷ്യമെന്നുമായിരുന്നു ചാനൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ ചാനലിെൻറ വാദങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും അസംബന്ധമാണെന്നുമായിരുന്നു ഇതിനെതിരെ ദേശീയ മനുഷ്യാവകാശ സമിതിയുടെ പ്രതികരണം.
ജൂൺ അഞ്ചിനായിരുന്നു അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അൽ അറബിയ ചാനലിലൂടെ റിപ്പോർട്ട് ചെയ്തത്.
യു.എൻ മനുഷ്യാവകാശ കമ്മീഷെൻറയും അറബ് ആഭ്യന്തരമന്ത്രാലയ ജനറൽ സെക്രട്ടറിയേറ്റിെൻറയും അറബ് മഗ്റബ് യൂണിയെൻറയും അറബ് പാർലിമെൻറ്, അറബ് നെറ്റ്വർക്ക് ഫോർ നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഇൻസ്റ്റിറ്റ്യൂഷൻ എന്നിവയുടെയും സഹകരണത്തോടെയാണ് ദേശീയ മനുഷ്യാവകാശ സമിതി ഫെബ്രുവരിയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചതെന്നും അറബ് സംഘർഷമേഖലയിലെ മനുഷ്യാവകാശ സമീപനം എന്ന തലക്കെട്ടിൽ ജി.സി.സി ജനറൽ സെക്രട്ടേറിയേറ്റിെൻറയും അറബ് പാർലിമെൻറിെൻറയും മേൽനോട്ടത്തിലാണ് സമ്മേളനം നടന്നതെന്നും സമിതി വ്യക്തമാക്കി.
സമ്മേളനത്തിൽ 18 അറബ് രാജ്യങ്ങളിൽ നിന്നും അറബ് ലീഗ്, യൂ.എൻ ദൗത്യസംഘങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ, മനുഷ്യാവകാശ സംഘടനകൾ എന്നിവയിൽ നിന്നുമായി 320ലധികം പ്രതിനിധികളാണ് പങ്കെടുത്തതെന്നും സമിതി ചൂണ്ടിക്കാട്ടി. സമ്മേളനത്തിൽ സൗദി അറേബ്യയിൽ നിന്നും യു.എ.ഇയിൽ നിന്നും മറ്റു ജി.സി.സി രാജ്യങ്ങളിൽ നിന്നുമുള്ള മന്ത്രാലയ പ്രതിനിധികൾ പങ്കെടുത്തുവെന്നും ഇത് സംബന്ധിച്ചുള്ള വ്യക്തമായ രേഖകൾ പ്രദർശിപ്പിച്ച് എങ്ങനെയാണ് അറബിയ ചാനൽ വ്യാജവാർത്തകൾ സൃഷ്ടിക്കുന്നതെന്നും പ്രചരിപ്പിക്കുന്നതെന്നും വെളിപ്പെടുത്തുമെന്നും സമിതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.