മഞ്ചേരിപ്പൊലിവിന് സമാപനം
text_fieldsദോഹ: കെ.എം.സി.സി മഞ്ചേരി മണ്ഡലം സംഘടിപ്പിച്ച ‘മഞ്ചേരി പ്പൊലിവ്’ സീസൺ രണ്ടിന് ആവേശകരമായ സമാപനം. രണ്ടു ദിവസങ്ങളിലായി ദോഹയിലെ ഹാമിൽട്ടൺ സ്കൂളിൽ നടന്ന ഫുട്ബാൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, വടംവലി മത്സര ങ്ങളിൽ മഞ്ചേരി മണ്ഡലത്തിലെ പഞ്ചായത്ത്, മുനിസിപ്പൽ ടീമുകൾ ഏറ്റുമുട്ടി.
കിഴാറ്റൂർ പഞ്ചായത്ത് ചാമ്പ്യന്മാരായി. തൃക്കലങ്ങോട് പഞ്ചായത്ത് രണ്ടാംസ്ഥാനം നേടി. സമാപന ചടങ്ങ് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു. റിയാദ മെഡിക്കൽസ് മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ, സെക്രട്ടറി സലീം നാലകത്ത്, മലപ്പുറം ജില്ല സെക്രട്ടറി അക്ബർ വേങ്ങശ്ശേരി എന്നിവർ പങ്കെടുത്തു.
മണ്ഡലം പ്രസിഡന്റ് സൽമാൻ മഠത്തിൽ, സെക്രട്ടറി യാസിർ പൂന്താനം, ട്രഷറർ ഷമീർ ഒറവംപുറം, അൻവർ മേലാക്കം, മുജീബ് വൈദ്യർ, ലുക്മാൻ എടപ്പറ്റ, സമീർ മേലാക്കം, സമീഹ് ആമയൂർ, സഫീർ മരത്താണി, മുബാറക് പാണ്ടിക്കാട്, സമീർ എടപ്പറ്റ, ജുനൈദ് അയിനിക്കുന്നത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.