Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ​ക്സ്പാ​റ്റ്സ്...

എ​ക്സ്പാ​റ്റ്സ് സ്പോ​ര്‍ട്ടി​വ് സ്പോ​ര്‍ട്സ്: ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു

text_fields
bookmark_border
എ​ക്സ്പാ​റ്റ്സ് സ്പോ​ര്‍ട്ടി​വ് സ്പോ​ര്‍ട്സ്: ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു
cancel


ദോ​ഹ: ഖ​ത്ത​ര്‍ ദേ​ശീ​യ കാ​യി​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫെ​ബ്രു​വ​രി 23ന്‌ ​എ​ക്സ്പാ​റ്റ്സ് സ്പോ​ര്‍ട്ടി​വ് സം​ഘ​ടി​പ്പി​ക്കു​ന്ന ക​മ്യൂ​ണി​റ്റി സ്പോ​ര്‍ട്സ് മീ​റ്റി​ന്റെ ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു.

100, 200, 800, 1500 മീ​റ്റ​ര്‍ ഓ​ട്ടം, റി​ലേ, ലോ​ങ് ജ​മ്പ്, ഷോ​ട്ട് പു​ട്ട്, പ​ഞ്ച​ഗു​സ്തി, ബാ​ഡ്മി​ന്റ​ണ്‍, വ​ടം വ​ലി, ഷൂ​ട്ടൗ​ട്ട് എ​ന്നീ ഇ​ന​ങ്ങ​ളി​ല്‍ മൂ​ന്ന് കാ​റ്റ​ഗ​റി​ക​ളി​ലാ​യി വി​വി​ധ ജി​ല്ല​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ദി​വ കാ​സ​ർ​കോ​ട്, ക​ണ്ണൂ​ര്‍ സ്ക്വാ​ഡ്, വ​യ​നാ​ട് വാ​രി​യേ​ഴ്സ്, കാ​ലി​ക്ക​റ്റ് സ്പോ​ര്‍ട്സ് ക്ല​ബ്, മ​ല​പ്പു​റം കെ.​എ​ല്‍ 10 ലെ​ജ​ന്റ്സ്, ഫീ​നി​ക്സ് പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍ യൂ​ത്ത് ക്ല​ബ്, കൊ​ച്ചി​ന്‍ ട​സ്കേ​ഴ്സ്, കോ​ട്ട​യം ബ്ലാ​സ്റ്റേ​ഴ്സ്, ആ​ല​പ്പി ഫൈ​റ്റേ​ഴ്സ്, ചാ​മ്പ്യ​ന്‍സ് പ​ത്ത​നം​തി​ട്ട, കൊ​ല്ലം സ്പോ​ര്‍ട്സ് ക്ല​ബ്, ട്രി​വാ​ന്‍ഡ്രം റോ​യ​ല്‍സ് എ​ന്നീ ടീ​മു​ക​ളാ​ണ്‌ ഇ​ത്ത​വ​ണ​ത്തെ ക​മ്യൂ​ണി​റ്റി സ്പോ​ര്‍ട്സ് മീ​റ്റി​ല്‍ മാ​റ്റു​ര​ക്കു​ക.

മീ​റ്റി​ന്റെ ഭാ​ഗ​മാ​യി വ​ർ​ണാ​ഭ​മാ​യ ടീം ​പ​രേ​ഡും കു​ടും​ബ​ങ്ങ​ള്‍ക്കാ​യി വി​നോ​ദ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും. ജി​ല്ല ടീ​മു​ക​ളി​ലേ​ക്കു​ള്ള സെ​ല​ക്ഷ​ന്‍ ട്ര​യ​ല്‍സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ടീം ​മാ​നേ​ജ​ര്‍മാ​രാ​യ സി​യാ​ദ​ലി (ദി​വ കാ​സ​ർ​കോ​ട് 66340811), ശം​സു​ദ്ദീ​ന്‍ (ക​ണ്ണൂ​ര്‍ സ്ക്വാ​ഡ് 55298247), അ​ന​സ് മു​ഹ​മ്മ​ദ് (വ​യ​നാ​ട് വാ​രി​യേ​ഴ്സ് 50839594), മു​ഹ്സി​ന്‍ ഓ​മ​ശ്ശേ​രി (കാ​ലി​ക്ക​റ്റ് സ്പോ​ര്‍ട്സ് ക്ല​ബ് 55561759), ഇ​സ്മാ​യി​ല്‍ (മ​ല​പ്പു​റം കെ.​എ​ല്‍ 10 ലെ​ജ​ന്റ്സ് 55626841), മു​നീ​ര്‍ (ഫീ​നി​ക്സ് പാ​ല​ക്കാ​ട് 33964976), ന​സീം മേ​പ്പാ​ട്ട് (തൃ​ശൂ​ര്‍ യൂ​ത്ത് ക്ല​ബ് 55993113), ഷി​യാ​സ് വ​ലി​യ​ക​ത്ത് (കൊ​ച്ചി​ന്‍ ട​സ്കേ​ഴ്സ് 70795117), നി​യാ​സ് ഇ​സ്മ​യി​ല്‍ (കോ​ട്ട​യം ബ്ലാ​സ്റ്റേ​ഴ്സ് 55252720), ഹാ​ഷിം എം.​ഡി (ആ​ല​പ്പി ഫൈ​റ്റേ​ഴ്സ് 31122497), ജോ​ണ്‍സ​ണ്‍ ജോ​ണ്‍ (ചാ​മ്പ്യ​ന്‍സ് പ​ത്ത​നം​തി​ട്ട 77010117), ഷ​ബീ​ര്‍ ഷാ​ജ​ഹാ​ന്‍ ( കൊ​ല്ലം സ്പോ​ര്‍ട്സ് ക്ല​ബ് 66737108), റി​യാ​സ് മ​ഹീ​ന്‍ (ട്രി​വാ​ന്‍ഡ്രം റോ​യ​ല്‍സ് 50472713) തു​ട​ങ്ങി​യ​വ​രെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്‌.

വി​ജ​യി​ക​ള്‍ക്ക് മെ​ഡ​ലു​ക​ളും സ​ര്‍ട്ടി​ഫി​ക്ക​റ്റും ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​ര്‍ക്ക് ട്രോ​ഫി​യും ന​ല്‍കും. ഉ​ദ്ഘാ​ട​ന സ​മാ​പ​ന സെ​ഷ​നു​ക​ളി​ലാ​യി കാ​യി​ക​രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ സം​ബ​ന്ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doha
News Summary - Expats Sportive Sports: Registration Begins
Next Story