Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമഴക്കു തേടി...

മഴക്കു തേടി വിശ്വാസിസമൂഹം

text_fields
bookmark_border
മഴക്കു തേടി വിശ്വാസിസമൂഹം
cancel
camera_alt

അൽ വജ്​ബ മൈതാനിയിൽ നടന്ന മഴക്കുവേണ്ടിയുള്ള നമസ്​കാരത്തിൽ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി പ​ങ്കെടുക്കുന്നു

ദോഹ: ​മരുഭൂമിയിൽ ആശ്വാസത്തി​െൻറ തെളിനീരായി പെയ്​തിറങ്ങേണ്ട മഴക്കായി രാജ്യം മനംനൊന്ത്​ പ്രാർഥിച്ചു. അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയുടെ ആഹ്വാന പ്രകാരം രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ പള്ളികളിലും മൈതാനങ്ങളിലുമായി മഴക്കുവേണ്ടിയുള്ള പ്രാർഥനയായ 'ഇസ്​തിസ്​ഖാഅ്​' നമസ്​കാരം നടന്നു. അൽവജ്​ബ മൈതാനിയിലായിരുന്നു അമീറും പിതാവ്​ അമീർ ശൈഖ്​ ഹമദ്​ ബിൻ ഖലീഫ ആൽഥാനിയും പ​ങ്കെടുത്തത്​.

അമീറി​െൻറ പ്രതിനിധി ശൈഖ്​ ജാസിം ബിൻ ഹമദ്​ ആൽഥാനി, ശൈഖ്​ മുഹമ്മദ്​ ബിൻ ഖലീഫ ആൽഥാനി, ശൈഖ്​ ജാസിം ബിൻ ഖലീഫ ആൽഥാനി, ശൂറാ കൗൺസിൽ സ്​പീക്കർ ​ഹസൻ ബിൻ അബ്​ദുല്ല അൽ ഗാനിം, മന്ത്രിമാർ, ശൈഖുമാർ, മറ്റു​ പ്രമുഖർ എന്നിവരും പ്രാർഥനയിൽ പങ്കാളികളായി. സു​പ്രീംകോടതി ജഡ്​ജിയും സുപ്രീം ജുഡീഷ്യൽ കൗൺസിൽ അംഗവുമായ ഡോ. ​തഖീൽ ​ബിൻ സയർ അൽ ശമ്മാരി പ്രാർഥനക്ക്​ നേതൃത്വം നൽകി. ദൈവത്തോട്​ പശ്ചാതപിച്ച്​ മടങ്ങാനും ​തെറ്റുകളെ തൊട്ട്​ പൊറുക്കലിനെ തേടുകയും ചെയ്യണമെന്ന്​ അദ്ദേഹം ഉദ്​ബോധിപ്പിച്ചു. സകാത്ത്​​ നൽകിയും ദാനധർമങ്ങൾ അധികരിപ്പിച്ചും വിശ്വാസികൾ ധനം ശുദ്ധീകരിക്കണമെന്നും അദ്ദേഹം വ്യക്​തമാക്കി.

മതകാര്യ മന്ത്രാലയത്തി​െൻറ നിർദേശ പ്രകാരം ഖത്തറിലെ 90 ഓളം പള്ളികളിൽ വ്യാഴാഴ്​ച രാവിലെ മഴക്കുവേണ്ടിയുള്ള പ്രാർഥന നടന്നു.

സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള നിരവധി വിശ്വാസികളാണ്​ പ​ങ്കെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rain
News Summary - Faithful community in search of rain
Next Story