ലുലുവിനും അൽഖോർ മാളിനും എച്ച്.എം.സി അംഗീകാരം
text_fieldsദോഹ: ഹമദ് മെഡിക്കൽ കോർപറേഷന്റെ കോർപറേറ്റ് കമ്യൂണിക്കേഷൻ വിഭാഗം പുരസ്കാരങ്ങൾ ലുലു ഹൈപ്പർ മാർക്കറ്റിനും അൽഖോർ മാളിനും ലഭിച്ചു. കഴിഞ്ഞ രണ്ടുവർഷമായി ഹമദിനു കീഴിൽ നടന്ന കോവിഡ് ബോധവത്കരണ പരിപാടികൾക്ക് ഹൈപ്പർ മാർക്കറ്റുകൾ നൽകിയ പിന്തുണകൾക്കുള്ള അംഗീകാരമായാണ് അവാർഡ് നൽകിയത്.
കമ്യൂണിക്കബിൾ ഡിസീസ് സെന്റർ (സി.ഡി.സി) എച്ച്.എം.സി മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലമാനി, എച്ച്.എം.സി ആക്ടിങ് ഡെപ്യൂട്ടി ചീഫ് കോർപറേറ്റ് കമ്യൂണിക്കേഷൻസ് ഓഫിസർ ഹസൻ അൽ ഹൈൽ, എച്ച്.എം.സി മീഡിയ എക്സിക്യൂട്ടിവ് ഡയറക്ടർ നായിഫ് അൽ ഷമ്മാരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ലുലു ഗ്രൂപ് റീജനൽ ഡയറക്ടർ ഷൈജാൻ, റീജനൽ മാനേജർ ഷാനഫാസ്, മാർക്കറ്റിങ് മാനേജർ മുഹമ്മദ് ഷിഹാബ്, അൽഖോർ മാൾ മാർക്കറ്റിങ് എക്സിക്യൂട്ടിവ് കൃഷ്ണപ്രസാദ് എന്നിവർ അംഗീകാരങ്ങൾ ഏറ്റുവാങ്ങി. കോവിഡ് കാലത്ത് നൽകിയ പിന്തുണകൾക്ക് എച്ച്.എം.സി മേധാവികൾ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.