യാചന കണ്ടാൽ, മെട്രാഷിൽ റിപ്പോർട്ട് ചെയ്യാം
text_fieldsദോഹ: ഖത്തറിൽ യാചന പൂർണമായും തടയുന്നതിന്റെ ഭാഗമായി മെട്രാഷിൽ റിപ്പോർട്ട് ചെയ്യാൻ സൗകര്യമൊരുക്കി ആഭ്യന്തര മന്ത്രാലയം. നഗരത്തിലോ, മറ്റോ യാചന ശ്രദ്ധയിൽപെടുകയാണെങ്കിൽ മെട്രാഷ് രണ്ട് ആപ്ലിക്കേഷനിലെ ‘കമ്യൂണിക്കേഷൻ വിത് അസ്’ എന്ന വിൻഡോ ഉപയോഗിച്ച് ബന്ധപ്പെട്ട അധികൃതരെ അറിയിക്കാം. ‘റിപ്പോർട്ട് ബെഗ്ഗിങ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് വിശദാംശങ്ങൾ പൂരിപ്പിച്ച് ചിത്രം സഹിതം തന്നെ റിപ്പോർട്ട് ചെയ്യാൻ സൗകര്യമുണ്ട്. യാചനക്ക് വിലക്കുള്ള രാജ്യമാണ് ഖത്തർ. പൊതു സ്ഥലങ്ങളിലോ മറ്റോ യാചന നടത്തിയാൽ ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.