Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമാംഗോ ഫെസ്റ്റ്...

മാംഗോ ഫെസ്റ്റ് മെ​ഗാ​ഹി​റ്റ്

text_fields
bookmark_border
Indian Mango Fest
cancel
camera_alt

സൂ​ഖ് വാ​ഖി​ഫി​ലെ ഇ​ന്ത്യ​ൻ മാംഗോ ഫെസ്റ്റിൽനിന്ന്

ദോ​ഹ: പെ​രു​മ​ഴ പെ​യ്യു​ന്ന ജൂ​ണി​ൽ നാ​ട്ടി​ലെ മാ​മ്പ​ഴ​ത്തോ​ട്ട​ത്തി​ലെ​ത്തി​യ പോ​ലെ​യാ​ണ് ഇ​പ്പോ​ൾ സൂ​ഖ് വാ​ഖി​ഫ്. സൂ​ഖി​ലേ​ക്ക് ന​ട​ന്നെ​ത്തും മു​മ്പേ ത​ന്നെ, മാ​ങ്ങ മ​ണം തു​ട​ങ്ങും. നാ​ട്ടു മാ​ങ്ങ മു​ത​ൽ ഇ​തു​വ​രെ കേ​ൾ​ക്കാ​ത്ത​തും രു​ചി​ക്കാ​ത്ത​തു​മാ​യ ലോ​ഡു​ക​ണ​ക്കി​ന് മാ​മ്പ​ഴ​ങ്ങ​ൾ കു​ന്നോ​ളം വ​ലു​പ്പ​ത്തി​ൽ കാ​ത്തി​രി​ക്കു​ന്ന ‘ഇ​ന്ത്യ​ൻ ഹം​ബ’ ​മേ​ള സൂ​ഖി​ന് മാ​ങ്ങാ​ക്കാ​ലം സ​മ്മാ​നി​ക്കു​ന്നു.

ഈ​ത്ത​പ്പ​ഴ​ങ്ങ​ളു​ടെ​യും തേ​നി​ന്റെ​യും ഉ​ൾ​പ്പെ​ടെ ശ്ര​ദ്ധേ​യ മേ​ള​ക​ൾ​കൊ​ണ്ട് സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന സൂ​ഖ് വാ​ഖി​ഫി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ൻ മാ​മ്പ​ഴ​ങ്ങ​ൾ മാ​ത്രം ഉ​ൾ​ക്കൊ​ള്ളി​ച്ച് ഒ​രു വി​പ​ണ​ന-​പ്ര​ദ​ർ​ശ​ന മേ​ള​യൊ​രു​ക്കു​ന്ന​ത്. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും അ​പെ​ക്സ് സം​ഘ​ട​ന​യാ​യ ഐ.​ബി.​പി.​സി​യും ചേ​ർ​ന്നാ​ണ് സൂ​ഖ് വാ​ഖി​ഫി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘാ​ട​നം ഒ​രു​ക്കി​യ​ത്. മേ​യ് 30ന് ​ആ​രം​ഭി​ച്ച് പ​ത്തു ദി​വ​സം നീ​ളു​ന്ന മേ​ള ശ​നി​യാ​ഴ്ച സ​മാ​പി​ക്കും. സ്വ​ദേ​ശി​ക​ളും, വി​വി​ധ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വും യൂ​റോ​പ്യ​ൻ, ഏ​ഷ്യ​ൻ ആ​വ​ശ്യ​ക്കാ​രി​ലേ​ക്ക് മാ​മ്പ​ഴ വൈ​വി​ധ്യ​ങ്ങ​ൾ സ​മ്മാ​നി​ച്ചു​കൊ​ണ്ടാ​ണ് മേ​ള​ക്ക് കൊ​ടി​യി​റ​ങ്ങു​ന്ന​ത്. സ​ന്ദ​ർ​ശ​ക​ത്തി​ര​ക്ക് പ​രി​ഗ​ണി​ച്ച് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സൂ​ഖി​ലെ മാ​മ്പ​ഴ മേ​ള​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഒ​മ്പ​ത് മ​ണി​യി​ൽ നി​ന്നും പ​ത്തു വ​രെ​യാ​യി ഉ​യ​ർ​ത്തി​യി​രു​ന്നു. ഒ​രോ ദി​വ​സ​ങ്ങ​ളി​ലും ആ​യി​ര​ങ്ങ​ളാ​ണ് മേ​ള​യി​ലെ​ത്തി വൈ​വി​ധ്യ​മാ​ർ​ന്ന മാ​മ്പ​ഴ രു​ചി​ക​ൾ അ​റി​യു​ന്ന​തും വാ​ങ്ങി​ക്കൂ​ട്ടു​ന്ന​തും.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മേ​ള​ക്ക് വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് സ​ന്ദ​ർ​ശ​ക​രി​ൽ​നി​ന്നും ല​ഭി​ച്ച​തെ​ന്ന് മേ​ള​യു​ടെ മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ അ​ബ്ദു​ള്ള പൊ​യി​ൽ പ​റ​ഞ്ഞു. ‘ദി​വ​സ​വും ശ​രാ​ശ​രി 13ട​ൺ മാ​മ്പ​ഴ​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്നു. ഖ​ത്ത​രി​ക​ൾ മു​ത​ൽ വി​വി​ധ അ​റ​ബ്, യൂ​റോ​പ്യ​ൻ രാ​ജ്യ​ക്കാ​രാ​ണ് ആ​വ​ശ്യ​ക്കാ​രാ​യി ഏ​റെ​യു​മെ​ത്തു​ന്ന​ത്. മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ക്കാ​ർ​ക്ക് നാ​ട്ടി​ലെ മാ​ങ്ങാ​ക്കാ​ലം ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണി​ത്’ -അ​ബ്ദു​ല്ല പൊ​യി​ൽ പ​റ​ഞ്ഞു.

കേ​ര​ളം മു​ത​ൽ ക​ശ്മീ​ർ വ​രെ ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 40ഓ​ളം വൈ​വി​ധ്യ​മാ​ർ​ന്ന മാ​മ്പ​ഴ​ങ്ങ​ളാ​ണ് മേ​ള​യി​ലെ​ത്തി​ച്ച​ത്. വി​പ​ണി​വി​ല​യേ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ലും ഇ​വ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ല​ഭി​ച്ചു. അ​ൽ​ഫോ​ൺ​സ, കേ​സ​ർ, ബം​ഗ​ന​പ്പ​ള്ളി, ​തോ​ത്താ​പു​രി, നീ​ലം, മ​ല്ലി​ക, മ​ൽ​ഗോ​വ, ല​ൻ​ഗ​ഡ തു​ട​ങ്ങി​യ മാ​ങ്ങ​ക​ളാ​ണ് സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. മാ​ങ്ങ​ക​ൾ​ക്കു പു​റ​മെ, അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും വ​ലി​യ ആ​വ​ശ്യ​ക്കാ​രു​ണ്ട്. അ​ച്ചാ​ർ, ഉ​പ്പി​ലി​ട്ട മാ​ങ്ങ വി​ഭ​വ​ങ്ങ​ൾ, ഐ​സ്ക്രീം മു​ത​ൽ മാ​മ്പ​ഴ ദോ​ശ, മാം​ഗോ പാ​നി​പൂ​രി, മാ​ങ്ങാ പി​സ്സ തു​ട​ങ്ങി പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ വ​രെ​യൊ​രു​ക്കി​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.

ഖ​ത്ത​റി​ലെ പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളാ​യ ലു​ലു, സ​ഫാ​രി, ഗ്രാ​ൻ​ഡ് തു​ട​ങ്ങി​യ മു​ൻ​നി​ര സ്ഥാ​പ​ന​ങ്ങ​ൾ സ​ജീ​വ​മാ​യി മേ​ള​ക്കൊ​പ്പ​മു​ണ്ട്. ഇ​ന്ത്യ​യി​ൽ​നി​ന്നും മാ​മ്പ​ഴ​ങ്ങ​ളെ​ത്തി​ക്കാ​ൻ ഖ​ത്ത​ർ എ​യ​ർ​വേ​സ് കാ​ർ​ഗോ പ്ര​ത്യേ​ക ഇ​ള​വു​ക​ളും ന​ൽ​കി​യി​രു​ന്നു. വൈ​വി​ധ്യ​മാ​ർ​ന്ന ഫെ​സ്റ്റു​ക​ൾ​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ സൂ​ഖ് വാ​ഖി​ഫി​ൽ അ​ധി​കൃ​ത​ർ ആ​ദ്യ​മാ​യൊ​രു​ക്കി​യ മാ​മ്പ​ഴ​മേ​ള​യും ബി​ഗ് ഹി​റ്റാ​യ​പ്പോ​ൾ ഇ​ന്ത്യ​ൻ എം​ബ​സി​യും സൂ​ഖ് അ​ധി​കൃ​ത​രും സ​ന്തോ​ഷ​ത്തി​ലാ​ണ്. വ​രും വ​ർ​ഷ​ങ്ങ​ളി​ലും മി​ക​ച്ച മാ​മ്പ​ഴ മേ​ള​യെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ഇ​ത്ത​വ​ണ ഉ​ത്സ​വ​കാ​ലം കൊ​ടി​യി​റ​ങ്ങു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsIndian Mango Festival
News Summary - Indian Mango Fest
Next Story