Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്ഥാപനങ്ങളിൽ...

സ്ഥാപനങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ്​ സ്​റ്റേഷൻ വേണം

text_fields
bookmark_border
സ്ഥാപനങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ്​ സ്​റ്റേഷൻ വേണം
cancel
camera_alt

രാ​ജ്യ​ത്തെ ഇ​ല​ക്​​ട്രി​ക്​ കാ​ർ ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ളി​ലൊ​ന്ന് 

ദോ​ഹ: രാ​ജ്യ​ത്തെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജി​ങ്​ ചെ​യ്യു​ന്ന​തി​നു​ള്ള സ്​​റ്റേ​ഷ​നു​ക​ൾ സ​ജ്ജീ​ക​രി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി. ഇ​തോ​ടെ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്കും ചാ​ർ​ജി​ങ്ങി​നാ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ഹ്റ​മ (ഖ​ത്ത​ർ ജ​ന​റ​ൽ ഇ​ല​ക്ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ കോ​ർ​പ​റേ​ഷ​ൻ) പു​റ​ത്തി​റ​ക്കി. ക​ഹ്റ​മ​യെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ ത​ർ​ശീ​ദ് േപ്രാ​ഗ്രാ​മാ​ണ് വെ​ബ്സൈ​റ്റി​ൽ മാ​ർ​ഗ​നി​ർ​ദേ​ശം പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ േപ്രാ​ത്സാ​ഹി​പ്പി​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യി ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ഇ​ൻ​ഫ്രാ സ്​​ട്ര​ക്ച​ർ റെ​ഗു​ലേ​ഷ​ൻ സ്ഥാ​പി​ക്കു​ന്ന​തി​ൽ പി​ന്തു​ണ ന​ൽ​കു​ക​യാ​ണ് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ത് ഊ​ർ​ജ േസ്രാ​ത​സ്സു​ക​ളു​ടെ വൈ​വി​ധ്യ​വ​ത്​​ക​ര​ണ​ത്തി​നും കാ​ർ​ബ​ൺ പു​റ​ന്ത​ള്ളു​ന്ന​ത് കു​റ​ക്കു​ന്ന​തി​നും ഏ​റെ സ​ഹാ​യി​ക്കും.

ഗ​വ​ൺ​മെൻറ്, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ചാ​ർ​ജി​ങ്​ യൂ​നി​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ ചോ​ദ്യ​ങ്ങ​ൾ​ക്കും ഉ​ത്ത​ര​ങ്ങ​ൾ അ​ട​ങ്ങി​യ​താ​ണ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ. വ്യ​ത്യ​സ്​​ത ക്ഷ​മ​ത​യി​ലു​ള്ള ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ളും ഓ​രോ പ്ര​ദേ​ശ​ത്തി​ന് അ​നു​സൃ​ത​മാ​യി സ്ഥാ​പി​ക്കേ​ണ്ട സ്​​റ്റേ​ഷ​നു​ക​ളും ഇ​തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഡി.​സി ചാ​ർ​ജ​റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഹ്റ​മ േപ്രാ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ട്. ഉ​പ​ക​ര​ണ​ത്തിെൻറ സ്വ​ഭാ​വ​മ​നു​സ​രി​ച്ച് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ലോ അ​തി​ൽ കു​റ​ഞ്ഞ സ​മ​യ​ത്തി​ലോ പൂ​ർ​ണ​മാ​യും ചാ​ർ​ജ് ചെ​യ്യാ​ൻ ഇ​തു സ​ഹാ​യി​ക്കും. ക​ഹ്റ​മ​യു​ടെ വെ​ബ്സൈ​റ്റാ​യ https://km.qaയി​ൽ നി​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്. ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ചാ​ർ​ജി​ങ്​ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സം​യോ​ജി​ത ശൃം​ഖ​ല സ്ഥാ​പി​ക്കു​ന്ന​തി​ന് ക​ഹ്റ​മ​യു​മാ​യി ഗ​താ​ഗ​ത വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രാ​ല​യം സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​തു​വ​രെ​യാ​യി 11ൽ ​അ​ധി​കം ചാ​ർ​ജി​ങ്​ പോ​യ​ൻ​റു​ക​ളാ​ണ് ക​ഹ്റ​മ സ്​​ഥാ​പി​ച്ച​ത്.

ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ മു​പ്പ​തോ​ളം ചാ​ർ​ജ​റു​ക​ൾ സ്ഥാ​പി​ക്കാ​നാ​ണ് പ​ദ്ധ​തി. അ​ടു​ത്ത വ​ർ​ഷം 100 ചാ​ർ​ജ​റു​ക​ളും സ്ഥാ​പി​ക്കും. അ​തോ​ടൊ​പ്പം സൗ​രോ​ർ​ജ​ത്തിെൻറ സ​ഹാ​യ​ത്തോ​ടെ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ല​ക്ട്രി​ക് ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​ൻ സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി​യി​ലാ​ണ് ഭ​ര​ണ​കൂ​ടം. രാ​ജ്യ​ത്തെ എ​ല്ലാ സ്​​റ്റേ​ഷ​നു​ക​ളു​മാ​യും ബ​ന്ധി​പ്പി​ച്ചാ​യി​രി​ക്കും ഇ​തു പ്ര​വ​ർ​ത്തി​ക്കു​ക.സ​മീ​പ​ഭാ​വി​യി​ൽ​ത​ന്നെ ക​ർ​വ ടാ​ക്സി​ക​ൾ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ മ​ന്ത്രാ​ല​യ​വും മു​വാ​സ​ലാ​ത്തു​മാ​യി സ​മ​ഗ്ര പ​ദ്ധ​തി​യി​ലെ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം​ത​ന്നെ 140 ഇ​ല​ക്ട്രി​ക് ടാ​ക്സി കാ​റു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​നാ​ണ് പ​ദ്ധ​തി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന് ചു​റ്റു​മാ​യി​രി​ക്കും ടാ​ക്സി സ​ർ​വി​സ്​ ന​ട​ത്തു​ക.

ന​ഗ​ര​ഗ​താ​ഗ​തം ഹ​രി​ത​ വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക്​ മാ​റും

ന​ഗ​ര​ഗ​താ​ഗ​തം പ​രി​സ്ഥി​തി​സൗ​ഹൃ​ദ ഹ​രി​ത​വാ​ഹ​ന​ങ്ങ​ൾ കൈ​യ​ട​ക്കു​ന്ന ഭാ​വി​കാ​ല​മാ​ണ്​ രാ​ജ്യ​ത്ത്​ വ​രാ​ൻ പോ​കു​ന്ന​ത്. 2022 ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെൻറി​നാ​യി കാ​ർ​ബ​ൺ​ര​ഹി​ത പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന രാ​ജ്യ​മെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് ഖ​ത്ത​ർ അ​ടു​ക്കു​ക​യാ​ണ്. അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്തെ പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ 25 ശ​ത​മാ​നം ബ​സു​ക​ളും ഇ​ല​ക്ട്രി​ക്കാ​കു​മെ​ന്നാ​ണ്​ ഗ​താ​ഗ​ത വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രാ​ല​യം അ​റി​യി​ക്കു​ന്ന​ത്.

പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ൾ, സ​ർ​ക്കാ​ർ സ്​​കൂ​ൾ ബ​സു​ക​ൾ, ദോ​ഹ മെേ​ട്രാ ഫീ​ഡ​ർ ബ​സു​ക​ൾ എ​ന്നി​വ​യെ​ല്ലാം ഘ​ട്ടം ഘ​ട്ട​മാ​യി ഇ​ല​ക്ട്രി​ക് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റും. 2030ഓ​ടെ ബ​സു​ക​ളി​ൽ​നി​ന്ന്​ അ​പ​ട​ക​ര​മാ​യ കാ​ർ​ബ​ൺ പു​റ​ന്ത​ള്ളു​ന്ന​തിെൻറ തോ​ത് വ​ലി​യ അ​ള​വി​ൽ കു​റ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് ഗ​താ​ഗ​ത വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രാ​ല​യം ഇ​ല​ക്ട്രി​ക് വാ​ഹ​ന ക​ർ​മ​പ​ദ്ധ​തി ന​ട​പ്പാ​ക്കി​വ​രു​ക​യാ​ണ്. 2022 ഫി​ഫ ലോ​ക​ക​പ്പ് ടൂ​ർ​ണ​മെൻറി​ൽ പൊ​തു​ഗ​താ​ഗ​ത​ത്തി​നാ​യി ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ ഉ​പ​യോ​ഗി​ക്കും. ഇ​ത്ത​ര​ത്തി​െ​ല ആ​ദ്യ ലോ​ക​ക​പ്പെ​ന്ന ഖ്യാ​തി ഖ​ത്ത​റി​ന് മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട​താ​കും. ഫി​ഫ​യു​ടെ ച​രി​ത്ര​ത്തി​ലെ പ്ര​ഥ​മ കാ​ർ​ബ​ൺ​ര​ഹി​ത ലോ​ക​ക​പ്പ് എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന ചു​വ​ടു​വെ​പ്പ് കൂ​ടി​യാ​യി​രി​ക്കും ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ.

രാ​ജ്യ​ത്തെ ആ​ദ്യ ഇ​ല​ക്േ​ട്രാ​ണി​ക് വാ​ഹ​ന അ​സം​ബ്ലി ഫാ​ക്ട​റി റാ​സ്​ അ​ബൂ ഫു​ൻ​താ​സ്​ ഫ്രീ​സോ​ണി​ൽ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ഈ​യ​ടു​ത്താ​ണ്​ അ​ധി​കൃ​ത​ർ ഒ​പ്പു​വെ​ച്ച​ത്. ഖ​ത്ത​ർ ഫ്രീ​സോ​ൺ അ​തോ​റി​റ്റി (ക്യൂ.​എ​ഫ്.​ഇ​സ​ഡ്.​എ)​യും ഫ്ര​ഞ്ച് ക​മ്പ​നി​യാ​യ ഗൗ​സി​ൻ അ​ഡ്വാ​ൻ​സ്​ മൊ​ബി​ലി​റ്റി​യു​മാ​യാ​ണ് ക​രാ​ർ ഒ​പ്പു​വെ​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നു​മാ​യി വി​വി​ധ ഫോ​ട്ടോ​വേ​ൾ​ട്ടേ​ക്ക് ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ ക​ഹ്റ​മ തു​റ​ന്നി​രു​ന്നു. മി​സൈ​മീ​റി​ലെ ക​ഹ്റ​മാ കോം​പ്ല​ക്സി​ലാ​ണ് സൗ​രോ​ർ​ജ ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. 270 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്​​തൃ​തി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സ്​​റ്റേ​ഷ​നി​ലെ 216 ഫോ​ട്ടോ​വോ​ൾ​ട്ടേ​ക്ക് പാ​ന​ലു​ക​ൾ വ​ഴി​യാ​ണ് ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric vehiclecharging stations
Next Story