‘ഖിയ’; കെ.സി. അബ്ദുൽ റഹ്മാൻ പ്രസിഡന്റ്
text_fieldsദോഹ: ഖത്തർ ഇന്ത്യൻ അസോസിയേഷൻ (ഖിയ) പുതിയ ഭാരവാഹികളായി കെ.സി. അബ്ദുൾ റഹ്മാൻ (പ്രസിഡന്റ്), രഞ്ജിത്ത് രാജു (ജനറൽ സെക്രട്ടറി), അബ്ദുൽ അസീം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അബ്ദുൽ റഹീം, ഹംസ യൂസഫ് എന്നിവരെ നിയമിച്ചു. മുഹമ്മദ് ഹെൽമി, ആഷിഫ് കെ ഹമീദ് എന്നിവരാണ് സെക്രട്ടറിമാർ. ഇ.പി. അബ്ദുൽ റഹ്മാൻ, സഫീറു റഹ്മാൻ, നിഹാദ് മുഹമ്മദ് അലി, അബ്ദുറഹിമാൻ (അർമാൻ), മുഹമ്മദ് അസ്ലം ടി.സി., റഫീഖ്, ഹംസ സഫർ, ശ്രീനിവാസ് മേനോൻ, മർസൂഖ്, അബ്ദുൽ ഗഫൂർ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. ഇന്ത്യൻ പ്രവാസി സമൂഹത്തിന് മൂല്യവത്തായ സേവനങ്ങൾ നൽകുന്നതിൽ കൂട്ടായ്മയുടെ പങ്ക് വർധിപ്പിക്കാൻ ഒരുമിച്ച് ലക്ഷ്യമിടുന്നതായി സ്ഥനമേറ്റെടുത്തുകൊണ്ട് പ്രസിഡന്റ് കെ.സി. അബ്ദുൽ റഹ്മാൻ പറഞ്ഞു.
ഖത്തറിലെ വിവിധ കായിക മത്സരങ്ങളെ പിന്തുണക്കുന്നതിനും സമൂഹത്തിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ഖിയ പ്രതിജ്ഞാബദ്ധരാണെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി രഞ്ജിത്ത് രാജു കൂട്ടിച്ചേർത്തു.2013 മുതൽ ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ഖിയ. ഖത്തറിലെ ഇന്ത്യക്കാർക്ക് വേണ്ടി നിരവധി കായിക മത്സരങ്ങളാണ് ഖിയ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.