ലോകകപ്പ് പ്രത്യേക ഔട്ട്‍ലറ്റുകളുമായി ലുലു
text_fieldsദോഹ: ലോകകപ്പിനെ വരവേൽക്കുന്ന ഖത്തറിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന കാണികൾക്ക് അവശ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനായി 'കൺവീനിയൻസ് സ്റ്റോറുകളുമായി ലുലു ഗ്രൂപ്. ലോകകപ്പ് വേളയിൽ ജനത്തിരക്കേറുന്ന മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് സ്റ്റോറുകൾ ആരംഭിച്ചത്. ലുസൈൽ, നാഷനൽ മ്യൂസിയം, റാസ് ബു അബൂദ് എന്നിവിടങ്ങളിൽ സ്റ്റോർ ഉദ്ഘാടനം ചെയ്തു.
'ഫുഡ് ടു ഗോ' എന്ന തീമിൽ മെട്രോവഴി സഞ്ചരിക്കുന്ന വിദേശികളും സ്വദേശികളുമായ യാത്രക്കാർക്ക് അവശ്യവസ്തുക്കൾ ഉറപ്പുനൽകുന്നതാണ് ലുലു സ്റ്റോറുകൾ. ഏറ്റവും ഗുണനിലവാരമുള്ള ഉൽപന്നങ്ങളും മികച്ച ഉപഭോക്തൃ സേവനങ്ങളും നൽകുന്നതോടൊപ്പം ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, അവശ്യവസ്തുക്കൾ ഉൾപ്പെടെ എല്ലാം സജ്ജീകരിച്ചാണ് പ്രവർത്തനമാരംഭിച്ചത്. ലോകകപ്പ് പരിഗണിച്ച് രണ്ടുമാസത്തേക്കായിരിക്കും സ്റ്റോറുകളുടെ പ്രവർത്തനം.
ഇതിനുപുറമെ, ബർവ മദീനത്നയിൽ ലോകകപ്പ് കാണികൾക്കായി ലുലു ഹൈപ്പർമാർക്കറ്റും ഉദ്ഘാടനം ചെയ്തു. 10750 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന കാണികൾക്ക് ആകർഷകമായ വസ്തുക്കൾ, ലോകകപ്പ് ഉൽപന്നങ്ങൾ, ലഘുപാനീയങ്ങൾ, ഭക്ഷ്യ വസ്തുക്കൾ തുടങ്ങിയവും സജ്ജമാക്കിയിട്ടുണ്ട്. വിശാലമായ കാർപാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മെട്രോ സ്റ്റേഷനുകളിലെ കൺവീനിയൻസ് സ്റ്റോറുകൾ താൽക്കാലികമാണെങ്കിൽ, ലോകകപ്പാനന്തരം ബർവ ഹൈപ്പർമാർക്കറ്റ് വിപുല വാണിജ്യകേന്ദ്രമായി സജ്ജീകരിക്കും. അടുത്തയാഴ്ചയോടെ പേൾ ഖത്തറിലെ ജിയാർഡിനോയിലും ലോകകപ്പ് ആരാധകർക്കായി പ്രത്യേക ഹൈപ്പർമാർക്കറ്റ് ആരംഭിക്കും. ലോകകപ്പ് വേളയിൽ എത്തുന്ന ഇരുനൂറോളം രാജ്യങ്ങളിൽനിന്നുള്ള ആരാധകർക്ക് ഏറ്റവും മികച്ച ഷോപ്പിങ് അനുഭവവും, ഉന്നത ഗുണനിലവാരമുള്ള ഉൽപന്നങ്ങളുമാണ് ലോകകപ്പിനെത്തുന്ന കാണികൾക്ക് ഒരുക്കുന്നത്.
ഖത്തറിൽ ലുലുവിന്റെ 19 ഹൈപ്പർമാർക്കറ്റുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. രാജ്യത്തെ ഇ-കോമേഴ്സ് മേഖലയിലും സജീവ സാന്നിധ്യമായുണ്ട്. ബി റിങ് റോഡ്, എസ്ദാൻ ഒയാസിസ്, ലുസൈൽ സിറ്റി, അൽ ഹിലാൽ, ബർവ സിറ്റി, ബിൻ മഹ്മൂദ്, അബു സിദ്ര, ലുലു സെന്റർ അൽ റയാൻ റോഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഇ-കോമേഴ്സ് വിൽപന വിപുലമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.