മെജസ്റ്റിക് മെഗാ ലോഞ്ച്സംഘാടക സമിതി രൂപവത്കരിച്ചു
text_fieldsദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മായി രൂപവത്കരിച്ച മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ (മെജസ്റ്റിക് -മലപ്പുറം) മെഗാ ലോഞ്ചിന്റെ വിജയത്തിനായി സംഘാടക സമിതി രൂപവത്കരിച്ചു. സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ പ്രസിഡന്റ് നിഹാദ് അലി അധ്യക്ഷതവഹിച്ചു. മെജസ്റ്റിക് ഉപദേശക സമിതി ചെയർമാൻ അഷ്റഫ് ചിറക്കൽ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാനായി ഹൈദർ ചുങ്കത്തറയെയും ജനറൽ കൺവീനറായി നിഹാദ് അലിയെയും തെരഞ്ഞെടുത്തു. മേയ് 30,31 തീയതികളിലായി ഹാമിൽട്ടൺ ഇന്റർനാഷണൽ സ്കൂളിൽവെച്ചാണ് മെഗാലോഞ്ച്.നാട്ടിൽനിന്നുള്ള സാംസ്കാരിക സമൂഹികരംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. കലാസ്വാദകർക്കായി കേരളത്തിലെ പ്രശസ്ത ബാൻഡ് നയിക്കുന്ന സംഗീതസന്ധ്യയും മെഗാ ലോഞ്ചിനോടനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുണ്ട്. വിനോദ് പുത്തൻവീട്ടിൽ സ്വാഗതവും ട്രഷറർ ജിതിൻ ചാക്കോത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.