മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ നിലവിൽവന്നു
text_fieldsദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതു സൗഹൃദ ഇടമായ ‘മെജസ്റ്റിക് മലപ്പുറം’(മലപ്പുറം ജില്ല പ്രവാസി അസോ) പ്രസിഡന്റായി നിഹാദ് അലിയെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ജനറൽ സെക്രട്ടറി: വിനോദ് പുത്തൻവീട്ടിൽ (പെരിന്തൽമണ്ണ), ട്രഷറർ: ജിതിൻ ചകൂത്ത് (തിരൂരങ്ങാടി). വൈസ് പ്രസിഡന്റുമാർ: മുനീഷ് (താനൂർ), സന്ദീപ് ഗോപിനാഥ് (നിലമ്പൂർ), റിയാസ് അഹ്മദ് (നിലമ്പൂർ), സെക്രട്ടറിമാർ: ഇസ്മായിൽ കുറുമ്പടി (തിരൂർ), ഷാഫി (മഞ്ചേരി), ശീതൾ (വണ്ടൂർ), സൽമാൻ (മഞ്ചേരി), സജ്ന സാക്കി (ഏറനാട്).ഉണ്ണി, സി.എ. സലാം, ലുത്ഫി, റാഫി, സാബിർ അഹ്മദ്, സൈമൺ, സമീർ, സുജീർ, ആര്യ പ്രദീപ്, മൻസൂർ കോടൂർ, രാജേഷ്, മുത്തു, ജാൻസി ജനാർദനൻ, നൗഫിറ ഹുസൈൻ എന്നിവരെ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
ഉപദേശക സമിതി ചെയർമാൻ അഷ്റഫ് ചിറക്കൽ, വൈസ് ചെയർമാൻ ഹൈദർ ചുങ്കത്തറ, അംഗങ്ങളായ എം.ടി. നിലമ്പൂർ, സുഹൈൽ ശാന്തപുരം, സി.വി. മുഹമ്മദലി ഹാജി, എൻ.വി. ഖാദിർ, സൈദലവി കോയ തങ്ങൾ, ഹുസ്സൈൻ കടന്നമണ്ണ, മുസ്തഫ ഹാജി, കോയ കൊണ്ടോട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു.16 നിയോജക മണ്ഡലത്തിൽ നിന്നുള്ളവരുടെയും പ്രാതിനിധ്യത്തോടെയുള്ള കൂട്ടായ്മ മലപ്പുറത്തിന്റെ സ്നേഹ-സൗഹൃദത്തെ ഉയർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒന്നായിരിക്കുമെന്നും സ്ത്രീകൾക്കും കുട്ടികൾക്കും പ്രവാസികൾക്കും ചേർന്നുനിൽക്കാൻ കഴിയുംവിധം പ്രവർത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.