മാർത്തോമ കോളജ് അലുമ്നി, ദോഹ ചാപ്റ്റർ 30ാം വാർഷിക ദിനാഘോഷം
text_fieldsദോഹ: മാർത്തോമ കോളജ് അലുമ്നി, ദോഹ ചാപ്റ്ററിന്റെ 30ാം വാർഷികാഘോഷം ദോഹ സാത്തർ റസ്റ്റാറന്റിൽ നടത്തി. അലുമ്നി പ്രസിഡന്റ് അനീഷ് ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. മാർത്തോമ കോളജ് പൂർവ വിദ്യാർഥിയും, ജാക്കോബൈറ്റ് ഇടവക വികാരിയുമായ റവ. ഫാ. ഫെവിൻ ജോൺ വാർഷിക സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. കോളജിന്റെ പൈതൃകവും സ്വാധീനവും മെച്ചപ്പെടുത്താനും പൂർവ വിദ്യാർഥി കുടുംബത്തിനുള്ളിൽ ബന്ധം, മികവ് എന്നിവ വളർത്തിയെടുക്കാനും കൂട്ടായ്മക്ക് കഴിയട്ടെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി നിഷ ജേക്കബ് വാർഷിക റിപ്പോർട്ടും ട്രഷറർ ജേക്കബ് എം. മാത്യു കണക്കും അവതരിപ്പിച്ചു. കൾച്ചറൽ സെക്രട്ടറി സിബു എബ്രഹാം സ്വാഗതവും വൈസ് പ്രസിഡന്റ് ഷീല സണ്ണി നന്ദിയും പറഞ്ഞു. ഖത്തർ യൂനിവേഴ്സിറ്റി എൻവയണ്മെന്റ് സയൻസിൽ ബിരുദം നേടി ഖത്തർ അമീറിൽ നിന്നു പുരസ്കാരം ഏറ്റുവാങ്ങിയ ജോഷ് ജോൺ ജിജിനെ ആദരിച്ചു. 10, +2 ക്ലാസുകളിൽ ഉന്നതവിജയം നേടിയവർക്ക് അവാർഡ് നൽകി. പൂർവവിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങളുമുണ്ടായി. കമ്മിറ്റി അംഗങ്ങളായ സിജു മോഹൻ, റോണി എബ്രഹാം, ജിജി ജോൺ, ജെൻസൺ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.