ആംഗ്യഭാഷയിൽ ഇസ്ലാമിക വിജ്ഞാനകോശവുമായി ഔഖാഫ് മന്ത്രാലയം
text_fieldsദോഹ: വിശുദ്ധ റമദാനിൽ കേൾവിക്കുറവുള്ള ആളുകൾക്കായി ആംഗ്യഭാഷയിൽ ഇസ്ലാമിക വിജ്ഞാനകോശം പുറത്തിറക്കാൻ ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ റിലീജിയസ് കാൾ ആൻഡ് ഗൈഡൻസ് വകുപ്പ്.ഏറ്റവും വലിയ ഇസ്ലാമിക വിജ്ഞാനകോശമായിരിക്കും ഇതെന്ന് വകുപ്പ് മേധാവി മലല്ലാഹ് അബ്ദുൽ റഹ്മാൻ അൽ ജാബിർ പറഞ്ഞു.
ശരീഅത്ത് റഫറൻസുകൾ അടങ്ങിയിട്ടുള്ള വിജ്ഞാനകോശം, കേൾവിക്കുറവുള്ള ആളുകൾക്ക് ഏറ്റവും മികച്ച സംരംഭമായിരിക്കുമെന്നും അൽ ജാബിർ പറഞ്ഞു.
ശരീഅത്ത് നിയമങ്ങളിൽ തൽപരരായവരെ ലക്ഷ്യം വെച്ച് പ്രതിവർഷം 700നടുത്ത് ശരീഅത്ത് മാർഗനിർദേശങ്ങളും നിയമങ്ങളും ആംഗ്യഭാഷയിൽ കൂട്ടിച്ചേർക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഏകീകൃത അറബി ആംഗ്യഭാഷ നിഘണ്ടു ഡിജിറ്റലൈസ് ചെയ്യാനുള്ള ഖത്തറിന്റെ ശ്രമങ്ങളുടെ ഭാഗമായി അറബ് ലീഗിന്റെ സഹകരണത്തോടെ ഖത്തർ സാമൂഹിക, കുടുംബക്ഷേമ മന്ത്രാലയം സുകൂൻ ആപ് കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു.
അതേസമയം, റമദാൻ മാസത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം മത പ്രഭാഷണങ്ങളും വകുപ്പ് സംഘടിപ്പിക്കുമെന്നും അൽ ജാബിർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.