ഡിസംബറിൽ 27,000ത്തിലേറെ വർക് പെർമിറ്റ് അപേക്ഷകൾ
text_fieldsദോഹ: ഡിസംബർ മാസത്തിൽ 27,020 തൊഴിൽ പെർമിറ്റുകൾ സംബന്ധിച്ച അപേക്ഷകൾ സ്വീകരിച്ചതായി ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു. പുതുവർഷം പിറന്നതിനു പിന്നാലെ പ്രസിദ്ധീകരിച്ച പ്രതിമാസ ബുള്ളറ്റിനിലാണ് ഇതുസംബന്ധിച്ച് വിശദീകരിച്ചത്. അപേക്ഷകളിൽ 3707 എണ്ണം പുതിയ തൊഴിൽ റിക്രൂട്ട്മെന്റ് സംബന്ധിച്ച അപേക്ഷകളാണ്. 19,102 എണ്ണം സാധാരണ വർക് പെർമിറ്റുകളുമാണ്. ഫാമിലി സ്പോൺസർഷിപ്പും ഗൾഫ് പൗരന്മാർ, വസ്തു സംബന്ധം എന്നിവയുമായി ബന്ധപ്പെട്ട് 975 സ്വകാര്യ വർക് പെർമിറ്റിനും അപേക്ഷകൾ ലഭിച്ചു. തൊഴിൽ മാറ്റം സംബന്ധിച്ച് കഴിഞ്ഞ മാസം 3236 അപേക്ഷകളും ലഭിച്ചതായി അധികൃതർ വിശദീകരിക്കുന്നു.
തൊഴിൽ നിയമം അനുശാസിക്കുന്ന നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്നു ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി റിക്രൂട്ട്മെന്റ് ഏജൻസികളിൽ പരിശോധനകളും സജീവമായി. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ സംഘം 67 ഏജൻസികളിലാണ് പരിശോധന നടത്തിയത്. ഒരിടത്ത് നടപടി സ്വീകരിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളിലായി ഒരു മാസത്തിനിടെ 5064 തൊഴിൽ പരിശോധനകൾ നടത്തി. 608 കമ്പനികളിൽ തിരുത്തലിന് ആവശ്യപ്പെടുകയും, 765 കേസുകളിൽ നടപടി ആവശ്യപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.