Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമാ​ർ​ത്തോ​മ കോ​ള​ജ്...

മാ​ർ​ത്തോ​മ കോ​ള​ജ് അ​ലു​മ്നി ഓ​ണാ​ഘോ​ഷം

text_fields
bookmark_border
Marthoma College Alumni
cancel
camera_alt

തി​രു​വ​ല്ല മാ​ർ​ത്തോ​മ കോ​ള​ജ് അ​ലു​മ്നി ദോ​ഹ ചാ​പ്റ്റ​ർ ഓ​ണാ​ഘോ​ഷം ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ്

സ​ന്തോ​ഷ് ടി. ​കു​രു​വി​ള ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളും സൗ​ഹൃ​ദ​വും മാ​നു​ഷി​ക ബ​ന്ധ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​താ​ക​ണ​മെ​ന്നും അ​തി​ലൂ​ടെ പ​ര​സ്പ​രം സ്നേ​ഹ​വും സ​ന്തോ​ഷ​വും പ​ങ്കു​വെ​ക്ക​ണ​മെ​ന്നും പ്ര​മു​ഖ സി​നി​മ നി​ർ​മാ​താ​വ് സ​ന്തോ​ഷ് ടി. ​കു​രു​വി​ള അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തി​രു​വ​ല്ല മാ​ർ​ത്തോ​മ കോ​ള​ജ് അ​ലു​മ്നി ദോ​ഹ ചാ​പ്റ്റ​റി​ന്റെ ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ലു​മ്നി പ്ര​സി​ഡ​ന്റ് അ​നീ​ഷ് ജോ​ർ​ജ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ർ​ള സ്കൂ​ൾ മ​ല​യാ​ളം വി​ഭാ​ഗം മേ​ധാ​വി ഷി​ജു പി.​ആ​ർ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. ചൂ​ര​ൽ​മ​ല -മു​ണ്ട​ക്കൈ ദു​ര​ന്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്ക് അ​നു​ശോ​ച​നം നേ​ർ​ന്നു​കൊ​ണ്ട് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഷ ജേ​ക്ക​ബ് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് ഷീ​ല സ​ണ്ണി ന​ന്ദി​യും പ​റ​ഞ്ഞു. 10, 12 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അ​ലു​മ്നി കു​ടും​ബ​ങ്ങ​ളെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. സീ​നി​യ​ർ അം​ഗ​ങ്ങ​ളാ​യ സാ​മു​വേ​ൽ വ​ർ​ഗീ​സ്, റി​ജോ ജേ​ക്ക​ബ് എ​ന്നി​വ​ർ അ​തി​ഥി​ക​ൾ​ക്ക് സ്നേ​ഹോ​പ​ഹാ​രം സ​മ്മാ​നി​ച്ചു. തി​രു​വാ​തി​ര​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. പ്രോ​ഗ്രാം സീ​ന റോ​ണി നി​യ​ന്ത്രി​ച്ചു.

ജേ​ക്ക​ബ് മാ​ത്യു, ജെ​ൻ​സ​ൺ തോ​മ​സ്, സി​ബു എ​ബ്ര​ഹാം, റോ​ണി മാ​ത്യു, ലി​ജോ രാ​ജു, സി​ജു സാം ​മോ​ഹ​ൻ, റ​ജി വ​ർ​ഗീ​സ്, ജി​ജി ജോ​ൺ, ജോ​സ​ഫ് വ​ർ​ഗീ​സ്, ജെ​യിം​സ് പാ​ല​ങ്ങാ​ട്ടി​ൽ, ഷീ​ൻ ചെ​റി​യാ​ൻ പീ​റ്റ​ർ, ബി​ന്ദു ജേ​ക്ക​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsOnam 2024Marthoma College Alumni
News Summary - Onam with Marthoma College Alumni
Next Story