അറബി ഭാഷക്കാർക്ക് ‘ബിൽ അറബി’ പ്ലാറ്റ്ഫോമുമായി ഖത്തർ ഫൗണ്ടേഷൻ
text_fieldsദോഹ: അറബി ഭാഷ സംസാരിക്കുന്ന മിടുക്കർക്ക് കൈനിറയെ അവസരങ്ങൾ ഒരുക്കാൻ ‘ബിൽ അറബി’ സംരംഭവുമായി ഖത്തർ ഫൗണ്ടേഷൻ. പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ പ്രതിഭകളെ ആകർഷിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും പുത്തൻ ആശയങ്ങൾ സൃഷ്ടിക്കുന്നതിനുള്ള അവസരങ്ങൾ നൽകാനുമാണ് ഖത്തർ ഫൗണ്ടേഷൻ പുതു സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
‘ആശയങ്ങൾക്ക് ശബ്ദവും പ്രതിധ്വനിയും’ എന്ന മുദ്രാവാക്യത്തിന് കീഴിൽ ആരംഭിച്ച ബിൽ അറബി, വർഷം മുഴുവൻ പ്രാദേശിക പരിപാടികൾക്ക് വേദിയാകുകയും വർഷാവസാനം ഉച്ചകോടി സംഘടിപ്പിക്കുകയും ചെയ്യും. ചിന്തകർക്കും രചയിതാക്കൾക്കും ഇന്നൊവേറ്റർമാർക്കും അവരുടെ ആശയങ്ങൾ പങ്കുവെക്കുന്നതിനും നല്ല മാറ്റത്തിന് വഴിയൊരുക്കുന്നതിനും വലിയ അവസരം സൃഷ്ടിക്കും.
‘ബിൽ അറബി’യുടെ അടുത്ത വർഷത്തേക്കുള്ള ദോഹ ഉച്ചകോടിയിൽ വിഷയമവതരിപ്പിച്ച് സംസാരിക്കാൻ താൽപര്യമുള്ളവർക്ക് ഇപ്പോൾ https://form.jotform.com/qfdigital/bilaraby എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. വിശദമായ പ്രൊഫൈൽ, പങ്കുവെക്കാൻ ആഗ്രഹിക്കുന്ന ആശയങ്ങൾ, അതിന്റെ പ്രാധാന്യം എന്നിവ വ്യക്തമാക്കുന്ന അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ അപേക്ഷയോടൊപ്പം ഡിസംബർ 30നകം സമർപ്പിക്കണം.
ആധികാരികവും സമ്പന്നവും ഉയർന്ന നിലവാരമുള്ളതുമായ ഉള്ളടക്കങ്ങൾ നൽകുന്ന ഒരു പ്ലാറ്റ്ഫോം അറബി ഭാഷയിൽ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതാണ് ബിൽ അറബി ലോഞ്ച് ചെയ്തതിന് പിന്നിലെ പ്രചോദനമെന്ന് ഖത്തർ ഫൗണ്ടേഷനിലെ സ്ട്രാറ്റജിക് ഇനിഷ്യേറ്റിവ്സ് ആൻഡ് പ്രോഗ്രാം എക്സിക്യൂട്ടിവ് ഡയറക്ടർ ഹിശാം നൂറിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.