ജനപ്രതിനിധികൾ വിദ്വേഷപ്രസംഗം നടത്തുന്നതിനെതിെര ഖത്തർ
text_fieldsദോഹ: ജനപ്രതിനിധികളും ഉത്തരവാദെപ്പട്ടവരും മതത്തിനെതിരെയും മതഅധ്യാപനങ്ങൾെക്കതിെരയും ചിഹ് നങ്ങൾക്കെതിരെയും വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന തരത്തിൽ പ്രസംഗം നടത്തുന്നതിനെതിരെ ഖത്തർ ശക്തമായ ഉത്കണ്ഠ പ്രകടിപ്പിച്ചു. വിശ്വാസങ്ങൾ, മതം, വംശം തുടങ്ങിയവക്കെതിരെ ഏതെങ്കിലും തരത്തിൽ വെറുപ്പുളവാക്കുന്ന നീക്കങ്ങളും പരമാർശങ്ങളും നടത്തുന്നത് ഖത്തർ എതിർക്കുകയാണ്. ലോകമാകമാനമുള്ള രണ്ട് മില്ല്യൻ മുസ്ലിംകളെ ലക്ഷ്യംെവച്ചുകൊണ്ടുള്ള ഇത്തരം പ്രസംഗങ്ങളും പരാമർശങ്ങളും ആവർത്തിക്കപ്പെടുകയാണ്. മനഃപൂർവമായി മുഹമ്മദ് നബിയെ അനാദരിക്കാനുള്ള നടപടികളും ഇടക്കിടെ ഉണ്ടാകുന്നു. ഇത് ലോകത്തിലെ പ്രബലമായ മതവിഭാഗത്തിനെതിരെ പകയും വിദ്വേഷവും ഉണ്ടാക്കുന്നവയാണ്. അന്താരാഷ്ട്ര സമൂഹത്തിൻെറ സമാധാനവും സുരക്ഷയും മുൻനിർത്തിയുള്ള നിലപാടുകളാണ് ഖത്തറിന് ഉള്ളത്. സഹിഷ്ണുതയുടെ മൂല്യങ്ങൾ കാക്കുന്ന കാര്യങ്ങൾക്കായുള്ള രാജ്യത്തിൻെറ പിന്തുണ തുടർന്നുമുണ്ടാവും. പക ഉണ്ടാക്കുന്ന പ്രസംഗങ്ങളിൽനിന്നും നടപടികളിൽനിന്നും എല്ലാവരും വിട്ടുനിൽക്കണമെന്നും ഇത്തരത്തിൽ ഉത്തരവാദപ്പെട്ടവർ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്നും ഖത്തർ ആവശ്യപ്പെട്ടു.
അതിനിടെ, ഫ്രാൻസിൽ ഇസ്ലാമിനെതിരെ നടക്കുന്ന വിവിധ നീക്കങ്ങളിൽ ഖത്തറിൽ പ്രതിഷേധം കൂടുതൽ വ്യാപിക്കുന്നു. ഫ്രഞ്ച് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാണ്. പ്രവാചകനെ അവമതിക്കുന്ന തരത്തിലുള്ള കാരിക്കേച്ചർ വിദ്യാർഥികൾക്ക് പ്രദർശിപ്പിച്ച സാമൂവേൽ പാറ്റി എന്ന 47കാരനായ അധ്യാപകനെ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. ഇതിനെ ഇസ്ലാമിക ലോകവും പണ്ഡിതരും ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. എന്നാൽ അധ്യാപകൻ കൊലചെയ്യപ്പെട്ട സംഭവത്തെ ഇസ്ലാം ഭീതി വളർത്താനായി ഫ്രാൻസ് അധികൃതരടക്കം ഉപയോഗപ്പെടുത്തുകയാണെന്നാണ് ആരോപണം. ഇസ്ലാമിെനതിരെയും ഇസ്ലാമിക ചിഹ്നങ്ങൾക്കതിരെയും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവേൽ മാക്രോൺ അടക്കം പ്രസംഗിച്ചു. ഇതിന് ശേഷമാണ് ഉൽപന്നബഹിഷ്കരണ കാമ്പയിൻ ശക്തമായിരിക്കുന്നത്. കൂടുതൽ സ്ഥാപനങ്ങൾ ഫ്രഞ്ച് ഉൽപന്നങ്ങൾ ബഹിഷ്കരിച്ചു. ആസ്പെയർ സോണിലെ അംഗീകൃത ഷോപ്പ്, കുലൂദ് ഫാർമസി, ലെ ട്രാൻ ബ്ലു റെസ്േറ്റാറൻറ് എന്നിവയും ഫ്രഞ്ച് ഉൽപന്നങ്ങൾ വിൽക്കില്ലെന്ന് അറിയിച്ചു. അൽ റയ്യാൻ റസ്റ്റാറൻറ് മാേനജ്മെൻറ് കമ്പനിയുടേതാണ് ലെ ട്രാൻ ബ്ലു റെസ്റ്റോറൻറ്. ഫ്രഞ്ച് ഉൽപന്നങ്ങൾ ഒഴിവാക്കിയതിന് പിറകെ ഇത്തരം ഉൽപന്നങ്ങൾ ചേർത്തുണ്ടാക്കുന്ന വിഭവങ്ങൾ നൽകുന്നതും സ്ഥാപനം നിർത്തിയിട്ടുണ്ട്.
പ്രമുഖ വ്യാപാര കമ്പനി ആയ അൽമീറ കൺസ്യൂമർ ഗുഡ്സ് ഫ്രാൻസിൻെറ ഉൽപന്നങ്ങൾ വിൽക്കുന്നത് കഴിഞ്ഞ ദിവസം തന്നെ നിർത്തിയിരുന്നു. ഖത്തർ യൂനിവേഴ്സിറ്റി നടത്താനിരുന്ന ഫ്രാൻസ് സംസ്‍കാരിക പരിപാടിയും റദ്ദാക്കിയിട്ടുണ്ട്. ഫ്രാൻസിൻെറ ഇസ്ലാം വിരുദ്ധ നീക്കങ്ങളാണ് കാരണമെന്ന് യൂനിവേഴ്സിറ്റി അറിയിച്ചു. മറ്റ് വ്യാപാരസ്ഥാപനങ്ങളും ഡെലിവറി ആപ്പുകളും ഉൽപന്നവിൽപന നിർത്തിയിട്ടുണ്ട്. പ്രമുഖവ്യാപാരശൃംഖലയായ ഫാമിലി ഫുഡ് സെൻററും ഫാമിലി മാർട്ടും തങ്ങളുെട എല്ലാ ശാഖകളിൽനിന്നും ഫ്രാൻസിൻെറ ഉൽപന്നങ്ങൾ നീക്കം ചെയ്തു. ഷെൽഫുകളിൽനിന്ന് ഇത്തരം സാധനങ്ങൾ കഴിഞ്ഞ ദിവസംതന്നെ ഒഴിവാക്കിയിട്ടുണ്ട്.
തങ്ങളുടെ എല്ലാ ശാഖകളിൽനിന്നും ഫ്രാൻസിൻെറ ഉൽപന്നങ്ങൾ വിൽക്കുന്നത് നിർത്തിയെന്ന് അൽ റോനഖ് ട്രേഡിങ്ങും അറിയിച്ചിരുന്നു. അൽ മർഖിയയിലെയും സൂഖ് അൽ ബലാദിയിലെയും ഖത്തർ ഷോപ്പിങ് കോംപ്ലക്സും ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്നത് നിർത്തിയിട്ടുണ്ട്. പ്രാദേശിക ഉൽപന്ന ഡെലിവറി ആപ്പ് ആയ സ്നൂനു, ക്യു തംവീൻ എന്നിവയും ഇതേ നിലപാട് സ്വീകരിച്ചിട്ടുണ്ട്. തങ്ങളുടെ ആപ്പിൽനിന്നും സൈറ്റുകളിൽ നിന്നും ഫ്രഞ്ച് ഉൽപന്നങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. അൽവജ്ബ ഫാക്ടറിയും ഫ്രാൻസിൻെറ ഡയറി ഉൽപന്നങ്ങൾ വിൽക്കുന്നത് നിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.