Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവി​നോ​ദ സ​ഞ്ചാ​ര...

വി​നോ​ദ സ​ഞ്ചാ​ര ദി​ന​മാ​ച​രി​ച്ച് ഖ​ത്ത​ർ ടൂ​റി​സം

text_fields
bookmark_border
qatar tourism
cancel
camera_alt

ഖ​ത്ത​ർ ടൂ​റി​സം ലോ​ക വി​നോ​ദ​സ​ഞ്ചാ​ര ദി​ന പ​രി​പാ​ടി​യി​ൽ ഡോ. ​ബു​ഥൈ​ന അ​ൽ ജ​നാ​ഹി സം​സാ​രി​ക്കു​ന്നു

ദോ​ഹ: ‘വി​നോ​ദ സ​ഞ്ചാ​ര​വും സ​മാ​ധാ​ന​വും’ എ​ന്ന ​പ്ര​മേ​യ​ത്തി​ൽ ലോ​ക ടൂ​റി​സം ദി​ന​ത്തെ വ​ര​വേ​റ്റ് ഖ​ത്ത​ർ ടൂ​റി​സം. അ​ൽ ഷ​മാ​ലി​ലെ ഹീ​ന​ത് സ​ൽ​മാ ഫാ​മി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്​​പോ​ർ​ട്സി​ലൂ​ടെ​യു​ള്ള ഖ​ത്ത​റി​ന്റെ വി​നോ​ദ സ​ഞ്ചാ​ര കു​തി​പ്പി​നെ ദൃ​ശ്യ​വ​ത്ക​രി​ച്ചാ​യി​രു​ന്നു ഇ​ത്ത​വ​ണ ഖ​ത്ത​ർ ടൂ​റി​സം വി​നോ​ദ സ​ഞ്ചാ​ര ദി​ന​ത്തെ ആ​ഘോ​ഷി​ച്ച​ത്. മാ​ധ്യ​മ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ത്രീ ​ടു വ​ൺ ഖ​ത്ത​ർ ഒ​ളി​മ്പി​ക് ആ​ൻ​ഡ് സ്​​പോ​ർ​ട്സ് മ്യൂ​സി​യ​ത്തി​ന്റെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ച്ച വി​ഡി​യോ പ്ര​ദ​ർ​ശി​പ്പി​ച്ചു.

സ്​​പോ​ർ​ട്സ് ഇ​ൻ ഗ്ലോ​ബ​ൽ പെ​യി​ന്റി​ങ് എ​ന്ന വി​ഷ​യ​ത്തി​ൽ പെ​യി​ന്റി​ങ് ശി​ൽ​പ​ശാ​ല, ക​ര​കൗ​ശ​ല നി​ർ​മാ​ണം, നെ​യ്ത്, എം​ബ്രോ​യ്ഡ​റി ഉ​ൾ​പ്പെ​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കി. കൃ​ഷി​യും വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ സാം​സ്കാ​രി​ക ത​നി​മ ഉ​ൾ​ക്കൊ​ള്ളു​ന്ന ക​ര​കൗ​ശ​ല നി​ർ​മാ​ണ​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളു​മു​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ഓ​ർ​ഗാ​നി​ക് ഫാ​മി​ങ്ങി​ൽ പ്ര​ശ​സ്ത​മാ​യ ഹീ​ന​ത് സ​ൽ​മ.

ച​ട​ങ്ങി​ൽ ഖ​ത്ത​ർ ടൂ​റി​സം ക​മ്യൂ​ണി​ക്കേ​ഷ​ൻ മേ​ധാ​വി ഡോ. ​ബു​ഥൈ​ന അ​ൽ ജ​നാ​ഹി സം​സാ​രി​ച്ചു. ജ​ന​ങ്ങ​ൾ​ക്കും സം​സ്കാ​ര​ങ്ങ​ൾ​ക്കു​മി​ട​യി​ൽ അ​റി​വും ധാ​ര​ണ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് അ​ന്താ​രാ​ഷ്ട്ര ടൂ​റി​സം ദി​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ‘ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 100ല​ധി​കം രാ​ജ്യ​ക്കാ​ർ ഖ​ത്ത​റി​ലു​ണ്ട്. അ​വ​രു​ടെ വീ​ടാ​യി ത​ന്നെ ഖ​ത്ത​റി​നെ ക​ണ​ക്കാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsTourism Day 2024
News Summary - Qatar Tourism celebrated Tourism Day
Next Story