ബേകൽ സാലിഹ് ഹാജിക്ക് ആദരവ്
text_fieldsദോഹ: ഖത്തറിലെ പ്രവാസത്തിെൻറ 50 വർഷം പൂർത്തിയാക്കിയ വ്യാപാര പ്രമുഖൻ ബേക്കൽ സാലിഹ് ഹാജിക്ക് സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ആദരവ്. 1971ൽ ഖത്തറിലെത്തി, വിവിധ ബിസിനസുകൾ ചെയ്ത് ഒടുവിലെ ഫാഷൻ മേഖലയിലെ പ്രമുഖ സാന്നിധ്യമായ ഒരുപിടി സ്ഥാപനങ്ങളുടെ ഉടമയായി മാറിയ സാലിഹ് ഹാജിയെ കഴിഞ്ഞ ദിവസം ഒയാസിസ് ക്ലബിൽ നടന്ന ചടങ്ങിൽ ആദരിച്ചു. ലെക്സസ് െടയ്ലറിങ് ആൻഡ് സ്റ്റോർട്സ് പേട്രൺ ഖലിഫ സുൽത്താൻ ഖലിഫ അൽ സുവൈദി, ബോംബെ സിൽക് സെൻറർ പേട്രൺ അലി മിസ്നദ് അൽ മുഹന്നദി, ദനാ സെൻറർ പേട്രൺ നബീൽ അബ്ദുല്ല അൽ ഖലാഫ്, വിവിധ സാമൂഹിക സംഘടനാ നേതാക്കൾ എന്നിവർ ഉപഹാരം സമ്മാനിച്ചു.
വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങളിലായി 1500ഓളം പേർക്ക് തൊഴിൽ നൽകുന്ന ബിസിനസ് സാമ്രാജ്യങ്ങളുടെ ഉടമയായി മാറിയ ബേകൽ സാലിഹ് ഹാജിയുടെ നേട്ടങ്ങളെയും കഠിനാധ്വാനത്തെയും മുഖ്യാതിഥികൾ അഭിനന്ദിച്ചു. കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് എസ്.എ.എം. ബഷീർ പങ്കെടുത്തു. കെ.എം.സി.സി ഖത്തർ കാസർകോട് ജില്ല കമ്മിറ്റിയുടെ പ്രഥമ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട സാലിഹ് ഹാജി സാമൂഹിക -ജീവകാരുണ്യ മേഖലയിലും സജീവ സാന്നിധ്യവുമാണ്. 'ഫുൾ മൂൺ' എന്ന പേരിൽ നടന്ന ചടങ്ങിൽ ലെക്സസ് ടെയ്ലറിങ് സ്റ്റോർസ് ഡയറക്ടർ മുഹമ്മദ് ഫർസാദ് അക്കര സ്വാഗതം പറഞ്ഞു. ജഫ്നത് ബീവി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.