സ്കൂൾ ഒളിമ്പിക്: എം.ഇ.എസ് ഓവറോൾ ചാമ്പ്യന്മാർ
text_fields-ദോഹ: ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ നടന്ന സ്കൂൾ ഒളിമ്പിക് പ്രോഗ്രാം അത്ലറ്റിക് മീറ്റിൽ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഓവറോൾ ചാമ്പ്യന്മരായി. ആൺകുട്ടികളുടെ വിഭാഗത്തിൽ ഒമ്പത് സ്വർണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവും നേടിയാണ് എം.ഇ.എസിലെ വിദ്യാർഥികൾ ഓവറോൾ ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്. ആസ്പയർ ഡോമിൽ നടന്ന മീറ്റിൽ ഖത്തറിലെ സ്വകാര്യ, സർക്കാർ സ്കൂളുകളാണ് പങ്കാളികളായത്. ഫുട്ബാളിൽ എം.ഇ.എസ് ടീം സെമിയിൽ പ്രവേശിച്ചു. സെമിയിൽ കടന്ന ഏക സ്വകാര്യ സ്കൂളും എം.ഇ.എസായിരുന്നു. ഉമർ സലിം, നിഹാൽ ഹക്കീം, മുഹമ്മദ് റോഷൻ, നിഖിൽ മനോജ്കുമാർ, നിദാൽ ടി. യഹ്യ, ജോയൽ ഷിബു, അബ്ദുൽ റഹ്മാൻ ബെയ്ഗ്, അമീൻ, ഖലീദ് എന്നിവർ സ്വർണം നേടി. നിദാൽ, ജോയൽ ഷിബു, ഉമർ സലീം, മുഹമ്മദ് റോഷൻ, ജാസിം അലി അക്ബർ, നിഹാൽ ഹക്കീം, മുഹമ്മദ് ആദിൽ എന്നിവർ വെള്ളിയും സയിദ് ഫയാസുദ്ദിൻ, മുഹമ്മദ് റോഷൻ എന്നിവർ വെങ്കലവും സ്വന്തമാക്കി. മികച്ച നേട്ടം കൊയ്ത ടീം അംഗങ്ങളെ എം.ഇ.എസ് സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.