ടൂറിസം സേവനങ്ങൾക്ക് പ്രത്യേക പോർട്ടൽ
text_fieldsദോഹ: ഖത്തറിൽ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന പുതിയ ഇ-സർവിസ് പോർട്ടലുമായി ഖത്തർ ടൂറിസം. ഹോട്ടൽ, ബിസിനസ്, വിവിധ മേളകളുടെ സംഘാടകർ, വ്യക്തികൾ തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവർക്ക് ഖത്തർ ടൂറിസത്തിൽ നിന്നുള്ള സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കുന്നതാണ് ഇ-സർവിസ് പോർട്ടൽ.
80ഓളം സേവനങ്ങൾ ഈ പോർട്ടൽ വഴി ലഭ്യമാകും. ലൈസൻസ് പുതുക്കൽ, അപേക്ഷ നടപടികൾ, അപേക്ഷകളിലെ സ്റ്റാറ്റസ് പരിശോധന, പണമിടപാട് തുടങ്ങിയ നടപടികളെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതാണിത്. രാജ്യത്തിന്റെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയുടെ പ്രവർത്തനങ്ങൾ കൂടുതൽ ലളിതവും അനായാസവുമാക്കി മാറ്റാൻ പുതിയ സംവിധാനം സൗകര്യമൊരുക്കും. www.eservices.visitqatar.qa/authentication/login എന്ന വിലാസത്തിൽ പ്രവേശിച്ച് വെബ്സൈറ്റ് ലോഗിൻ ചെയ്ത് സേവനം ഉപയോഗപ്പെടുത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.