വേൾഡ് മലയാളി കൗൺസിൽ സ്പോർട്സ് ഗാല
text_fieldsദോഹ: വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിൻസ് അംഗങ്ങൾക്കായി ‘സ്പോർട്സ് ഗാല’ സംഘടിപ്പിച്ചു. അൽ തുമാമയിലെ അമേരിക്കൻ അക്കാദമി സ്കൂളിലെ അതലൻ സ്പോർട്സ് ഹാളിൽ നടന്ന പരിപാടികൾ ഖത്തർ പ്രോവിൻസ് ചെയർമാൻ വി.എസ് നാരായണൻ ഉദ്ഘാടനം ചെയ്തു. ഖത്തർ നാഷനൽ സ്പോർട്സ് ദിനത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടന്ന പരിപാടിയിൽ മുതിർന്നവരും സ്ത്രീകളും കുട്ടികളും പങ്കെടുത്തു. പ്രസിഡന്റ് സുരേഷ് കരിയാട് അധ്യക്ഷതവഹിച്ചു.
മന്നായി മലയാളി സമാജം പ്രസിഡന്റ് സുരേഷ് ബാബു കെ.സി, സയൻസ് ഇന്ത്യൻ ഫോറം പ്രസിഡന്റ് രവികുമാർ, പയ്യന്നൂർ സൗഹൃദവേദി പ്രസിഡന്റ് ഉല്ലാസ് കുമാർ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഗിന്നസ് റെക്കോഡ് ജേതാവ് ഷക്കീർ ചീരായിയെ ആദരിച്ചു. ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ ജോസഫ്, മലയാളി കൗൺസിൽ വൈസ് ചെയർമാൻമാരായ സിയാദ് ഉസ്മാൻ, ജെബി കെ. ജോൺ, വൈസ് പ്രസിഡന്റ് വർഗീസ് വർഗീസ്, സെക്രട്ടറി ലിജി, ഗ്ലോബൽ ടാസ്ക്ഫോർസ് ഫോറം മെംബർ ഷംസുദ്ദീൻ, വിമൻസ് ഫോറം ജനറൽ സെക്രട്ടറി സിമി ഷമീർ, യൂത്ത് ഫോറം ജനറൽ സെക്രട്ടറി വിപിൻ പുത്തൂർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കാജൽ മൂസ സ്വാഗതവും ഷഹാന അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.