Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതാഹ മുഹമ്മദ്...

താഹ മുഹമ്മദ് ഐ.ബി.പി.സി പ്രസിഡന്റ്

text_fields
bookmark_border
Taha Mohammad
cancel
camera_alt

താഹ മുഹമ്മദ് (പ്രസിഡന്റ്)

ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിക്കു കീഴിലെ അപെക്സ് സംഘടനയായ ഇന്ത്യൻ ബിസിനസ് ആൻഡ്​ പ്രഫഷനൽ കൗൺസിൽ (ഐ.ബി.പി.സി) പ്രസിഡന്റായി താഹ മുഹമ്മദിനെ നിയമിച്ചു. നിലവിലെ കമ്മിറ്റി കാലാവധി പൂർത്തിയാക്കിയതിനു പിന്നാലെയാണ് പുതിയ സമിതിയെ ഇന്ത്യൻ അംബാസഡർ വിപുൽ പ്രഖ്യാപിച്ചത്. ഐ.ബി.പി.സി ഗവേണിങ് ബോർഡിന്റെ ശിപാർശ അംബാസഡർ അംഗീകരിച്ചു. പ്രസിഡന്റിനൊപ്പം ഏഴ് എക്സിക്യൂട്ടിവ് അംഗങ്ങളെയും പ്രഖ്യാപിച്ചു.

അബ്ദുൽ സത്താർ, അമിത് ഗുപ്ത, ഹിഷാം അബ്ദുൽ റഹീം, രാജേഷ് സിങ്, രാമകൃഷ്ണൻ സി, ശുഭി ശർമ, റോണി പോൾ എന്നിവരാണ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ. വരും ദിവസങ്ങളിൽ പുതിയ കമ്മിറ്റി ഔദ്യോഗികമായി സ്ഥാനമേൽക്കും. ഖത്തറിലെ ഇന്ത്യൻ ബിസിനസുകാരും, പ്രഫഷനലുകളും ഉൾപ്പെടുന്ന പ്രവാസി സമൂഹത്തിന്റെ പൊതു കൂട്ടായ്മയാണ് ഐ.ബി.പി.സി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsIndian Business and Professional CouncilTaha Mohammad
News Summary - Taha Mohammad President of the Indian Business and Professional Council
Next Story