ഭിന്നശേഷി സംവരണത്തിന് മുസ്ലിം സംവരണം വെട്ടിയത് വഞ്ചന -പാറക്കൽ അബ്ദുല്ല
text_fieldsദോഹ: ഭിന്നശേഷി സംവരണം നാല് ശതമാനം നടപ്പാക്കുന്നതിനായി മുസ്ലിം സംവരണം രണ്ടു ശതമാനം കുറയുന്ന തരത്തിലുള്ള റൊട്ടേഷൻ സംവിധാനം നിർദേശിച്ചുകൊണ്ട് സാമൂഹിക നീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവ് വഞ്ചനയാണെന്നും ഇടതുപക്ഷ സർക്കാർ തുടരുന്ന മുസ്ലിം വിരുദ്ധ നയങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല പറഞ്ഞു. കെ.എം.സി.സി ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇന്നവേഷൻ എക്സിക്യൂട്ടിവ് ക്യാമ്പ് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി സംവരണം, സംവരണത്തിന്റെ മൊത്തം ശതമാനം വർധിപ്പിച്ചോ ജനറൽ കാറ്റഗറിയിൽ പെടുത്തിയോ നടപ്പാക്കുന്നതിന് പകരം മുസ്ലിംകളുടെ സംവരണത്തിൽ കൈകടത്തി നിലവിൽ ഉദ്യോഗ തലങ്ങളിൽ പ്രാതിനിധ്യ കുറവുള്ള സമൂഹത്തെ കൂടുതൽ പിന്നോട്ട് വലിക്കുന്ന ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എം.സി.സി ജില്ല പ്രസിഡന്റ് ടി.ടി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. സൽമാൻ മുഹമ്മദ് കോറോത്ത് ഖിറാഅത് നടത്തി, സംസ്ഥാന ആക്ടിങ് പ്രസിഡന്റ് കെ. മുഹമ്മദ് ഈസ ആശംസ നേർന്നു സംസാരിച്ചു. നവാസ് കോട്ടക്കൽ ക്യാമ്പ് അംഗങ്ങൾക്ക് നിർദേശങ്ങൾ നൽകി. സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പാറക്കൽ അബ്ദുല്ലക്കുള്ള ഉപഹാരം പി.വി. മുഹമ്മദ് മൗലവി സമ്മാനിച്ചു. അബ്ദുൽ നാസർ നാച്ചി, പി.എസ്.എം ഹുസൈൻ, റഹീം പി.കെ, അജ്മൽ നബീൽ, സൽമാൻ എളയടം, ഷംസുദ്ദീൻ എംപി, അഷ്റഫ് ആറളം, ആദം കുഞ്ഞു, താഹിർ തഹകുട്ടി എന്നിവർ സന്നിഹിതരായിരുന്നു. ജില്ല ജനറൽ സെക്രട്ടറി അതീഖ് റഹ്മാൻ സ്വാഗതവും ട്രഷറർ അജ്മൽ തെങ്ങലക്കണ്ടി നന്ദിയും പറഞ്ഞു
വിവിധ സെഷനുകളിൽ ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സമദ് പൂക്കാട്, ഡോ. ഇസ്മായിൽ മരിതേരി എന്നിവർ സംസാരിച്ചു. രണ്ടാം ദിവസം നടന്ന സെഷനിൽ ജില്ല വൈസ് പ്രസിഡന്റ് നബീൽ നന്തി അധ്യക്ഷത വഹിച്ചു. സമ്മാന വിതരണം മുജീബ് ദേവർകോവിൽ, റൂബിനാസ് കോട്ടേടത്ത് നിർവഹിച്ചു. ജില്ല സെക്രട്ടറി ഷബീർ മേമുണ്ട സ്വാഗതം പറഞ്ഞു.
സമാപന സെഷൻ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി സലിം നാലകത്ത് ഉദ്ഘാടനംചെയ്തു. ശരീഫ് പി.സി അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ പ്രമേയങ്ങൾ വൈസ് പ്രസിഡന്റ് സിറാജ് മാതോത്ത് അവതരിപ്പിച്ചു. ക്യാമ്പ് ഡയറക്ടർമാർക്കുള്ള ഉപഹാരം ജില്ല ഭാരവാഹികളായ ബഷീർ കെ.കെ, മമ്മു ശമ്മാസ് എന്നിവർ നൽകി. സ്വാലിഹ് ഒ.പി സ്വാഗതവും ഫിർദൗസ് മണിയൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.