ഗാലറി ചെങ്കടലാവും
text_fieldsദോഹ: മേഖലയിലെ തന്നെ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള ക്ലബുകളിലൊന്നാണ് അൽ അഹ്ലി. കൈറോയിൽ ഒക്ടോബർ അവസാനം നടന്ന മത്സരത്തിന് സാക്ഷിയാവാൻ അരലക്ഷത്തിലേറെ കാണികളെത്തിയിരുന്നു. ഖത്തറിൽ ഇന്റർകോണ്ടിനെന്റൽ മത്സരത്തിന് വേദിയുണരുന്നതിന് ദിവസങ്ങൾ മുമ്പുതന്നെ ഈജിപ്തുകാരായ ആരാധകസംഘം ആവേശവുമായി സംഘടിച്ചു തുടങ്ങി.
ഖത്തറിലെ പ്രവാസികളായ ഈജിപ്ഷ്യൻ ആരാധകർക്കൊപ്പം, ഹോം നഗരിയായ കൈറോയിൽനിന്നും ആരാധക സംഘങ്ങൾ ഒഴുകിയെത്തി. സൂഖ് വാഖിഫിലും മറ്റും സംഗമിച്ച് കഴിഞ്ഞ ദിവസങ്ങളിൽ അൽ അഹ്ലി ആരാധകർ ആവേശത്തിരക്ക് തുടക്കം കുറിച്ചു. ബുധാനാഴ്ചത്തെ മത്സരത്തിലും സ്റ്റേഡിയത്തിന് പുറത്തും അകത്തും ആരവങ്ങളുമായി അൽ അഹ്ലി ഫാൻ പടയുടെ സാന്നിധ്യമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.