കാലത്തിനുമുമ്പേ സഞ്ചരിച്ച ഗുരുനാഥൻ
text_fieldsദോഹ: അധ്യാപകമികവിന് ഇന്ത്യൻ പ്രസിഡൻറിെൻറ പുരസ്കാരം പുതുമയുള്ള ആശയങ്ങളുമായി കാലത്തിനുമുന്നേ സഞ്ചരിക്കുന്ന അധ്യാപകനെന്ന നിലയിൽ 2020ലെ േഗ്ലാബൽ പ്രിൻസിപ്പൽ പുരസ്കാരം. ഇന്ത്യയിലെ തന്നെ പ്രശസ്തമായ തിരുവനന്തപുരം കഴക്കുട്ടം സൈനിക സ്കൂളിൽ തുടങ്ങി, നാല് ഗൾഫ് രാജ്യങ്ങളിലായി പടർന്നുപന്തലിച്ച അധ്യാപകപരിചയം. ലോകത്തിെൻറ പല ദിക്കിലായി, ഉന്നതപദവികളിൽ വ്യാപിച്ചുകിടക്കുന്ന ശിഷ്യസമ്പത്ത്. അധ്യാപനത്തിെൻറ 33 വർഷം പിന്നിടുേമ്പാഴും ദോഹയിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. സുഭാഷ് ബി. നായർ തിരക്കിലാണ്. മഹാമാരികാലത്ത്, വീട്ടിൽ അടച്ചിരിക്കാൻ നിർബന്ധിക്കപ്പെടുന്ന കുട്ടികൾക്കൊപ്പമാണ് അദ്ദേഹത്തിൻെറ മനസ്സ്. ഒരു നിമിഷംപോലും അവർക്ക് മടുപ്പുതോന്നരുത്, പഠനവും ഉല്ലാസവും വീട്ടിലിരുന്നാലും ഉറപ്പുവരുത്തണം. ഈ അധ്യാപകദിനത്തിലും സുഭാഷ് നായറും തൻെറ അധ്യാപക സുഹൃത്തുക്കളും അതിനെ കുറിച്ചുള്ള ചിന്തകളിലാണ്.
കാലത്തിനുമുേമ്പ ആയിരുന്നു ഈ ഗുരുവന്ദ്യൻ സഞ്ചരിച്ചത്. ഒന്നരവർഷം മുമ്പ് ലോകം കോവിഡിൻെറ പിടിയിൽ മുറുകി, അടച്ചിരിക്കാൻ നിർബന്ധിതരായപ്പോൾ സുഭാഷ് ബി. നായരുടെ ആശയങ്ങളുടെ ബലത്തിൽ ശാന്തിനികേതൻ സ്കൂൾ ഒരുപിടി മുന്നിലായിരുന്നു. പുതിയകാലത്ത് സാങ്കേതിക വിദ്യകളെ കൂടി ഉൾക്കൊള്ളിച്ചുള്ള ആധുനിക വിദ്യാഭ്യാസസമ്പ്രദായം അവർ നേരത്തെ ഒരുക്കി. 'എസ്.ഐ.എസ്' ലേൺ എന്ന ആക്ടീവ് ലേണിങ് പദ്ധതിക്കുകീഴിൽ ആസൂത്രണം ചെയ്ത നൂതന പഠനസംവിധാനങ്ങൾ കോവിഡ് കാലത്ത് ഉപകരിക്കപ്പെട്ടു.
സാങ്കേതികാധിഷ്ഠിത വിദ്യാഭ്യാസത്തിൽ 1992ൽ ഗവേഷണബിരുദം നേടിയ ഈ അധ്യാപകൻ പതിറ്റാണ്ടുകൾക്ക് മുേമ്പ തന്നെ കാലത്തിനുമുേമ്പ സഞ്ചരിക്കുകയായിരുന്നു.
മാറ്റങ്ങളുടെ പെഡഗോജി
കൊല്ലം ജില്ലയിലെ ചാത്തന്നൂരിലായിരുന്നു ജനനം. ചാത്തന്നൂർ എൻ.എസ്.എസ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും, കൊല്ലം ഫാത്തിമമാതാ കോളജിൽനിന്ന് ബിരുദവും വർക്കല ശ്രീനാരായണ ട്രെയ്നിങ് കോളജിൽനിന്ന് ബി.എഡും എൻ.സി.ആർ.ടിയുടെ റീജനൽ കോളജ് ഓഫ് എജുക്കേഷനിൽ എം.എസ്സിയും പൂർത്തിയാക്കിയശേഷം ശിവഗിരി ശ്രീനാരായണ സീനിയർ സെക്കൻഡറി സ്കൂളിലൂടെ അധ്യാപനത്തിന് തുടക്കംകുറിച്ചു. എന്നാൽ, കുറച്ചു നാളേ ഇവിടെയുണ്ടായുള്ളൂ. അധികം വൈകാതെ എം.എഡ് പഠനത്തിനായി പോയി. ശേഷം, 1988ലാണ് കഴക്കൂട്ടം സൈനിക സ്കൂളിലെത്തുന്നത്. ഏറെ സ്വപ്നം കണ്ട അധ്യാപനലോകത്തെത്തിയപ്പോൾ വേറിട്ടപാതയിലൂടെ സഞ്ചരിക്കണമെന്നായിരുന്നു മോഹം.
കുഞ്ഞു ക്ലാസുകളിലെ പ്രിയപ്പെട്ട അധ്യാപികയായ ഓമന ടീച്ചർ മുതൽ, ഗവേഷണപഠനത്തിലെ ഗൈഡായിരുന്ന ശിവദാസൻ സാർ വരെയുള്ള അധ്യാപകർ കരിയറിനെ സ്വാധീനിച്ചു. അവർ നൽകിയ ലളിതമായ ഓരോ പാഠങ്ങളും ജീവിതം രൂപപ്പെടുത്താൻ സഹായിച്ചുവെന്ന് 33 വർഷം പിന്നിട്ട അധ്യാപനത്തിനൊടുവിൽ സുഭാഷ് നായർ ഓർക്കുന്നു. ആറു വർഷം സൈനിക സ്കൂളിൽ പ്രവർത്തിച്ചശേഷമായിരുന്നു 1994ൽ ദുബൈയിലെത്തുന്നത്.
വർക്കി ഗ്രൂപ്സ് ഓഫ് സ്കൂൾസിൽ അധ്യാപനത്തോടൊപ്പം റിസോഴ്സ് സെൻറർ കോഒാഡിനേറ്റർ പദവികൂടിയുണ്ടായിരുന്നു. ഇന്ത്യൻ സ്കൂൾ സാഹചര്യത്തിൽനിന്ന് ഒരു രാജ്യാന്തര നിലവാരത്തിലേക്കുള്ള മാറ്റമായിരുന്നു അത്. 1998ൽ ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെത്തി. 10വർഷം അവിടെ പ്രവർത്തിച്ചശേഷം 2008ൽ മസ്കത്തിലെ ഇന്ത്യൻ സ്കൂൾ ദാർസെയ്തിൽ. 2013ലാണ് ദോഹ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെത്തുന്നത്.
ഇവിടെയെത്തിയ ശേഷമായിരുന്നു 2015ൽ മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ലഭിക്കുന്നത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയിൽനിന്ന് അധ്യാപകമികവിന് രാജ്യത്തിൻെറ ആദരം ഏറ്റുവാങ്ങി.
സിലബസിനുള്ളിലെ പഠനം എന്ന സങ്കൽപത്തിൽനിന്ന് സ്കൂളുകളെ പഠനകേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ആശയത്തിലൂന്നി വരുത്തിയ മാറ്റങ്ങൾക്കു കൂടിയായിരുന്നു ആ അംഗീകാരം. എല്ലാ കുട്ടികൾക്കും ഏറ്റവും മികച്ച നിലവാരത്തിലേക്കുയരാൻ സാധിക്കും എന്ന വിശ്വാസം കൂടിയായിരുന്നു സ്കൂൾ പകർന്നുനൽകി പെഡഗോജിയുടെയും ആധാരം.
2013ൽതന്നെ ഐ.സി.ടി ഡ്രൈവിലൂടെ സ്കൂളിലെ പഠനസംവിധാനത്തെ സാങ്കേതികാധിഷ്ഠിതമാക്കാൻ കഴിഞ്ഞു.
സ്കൂൾ ഇ–ലേണിങ് പോർട്ടൽ വഴി ഓൺലൈൻ പരിശീലനങ്ങൾ നേരത്തെ ആരംഭിച്ചത് കോവിഡ് കാലത്ത് ഗുണകരമായി. മഹാമാരിക്കിടയിൽ ഫിസിക്കൽ ക്ലാസിൽനിന്ന് റിമോട്ട് ക്ലാസ് റൂമിലേക്ക് മാറ്റമുണ്ടായപ്പോൾ തങ്ങളുടെ അധ്യാപകസംഘത്തിന് കാര്യമായ പ്രയസമുണ്ടായില്ലെന്ന് സുഭാഷ് നായർ പറയുന്നു. ഇതിൻെറയെല്ലാം ആശയപരമായ നേതൃത്വം ഇദ്ദേഹത്തിനായിരുന്നു. ആ നേട്ടങ്ങൾക്കുള്ള അംഗീകാരമായിരുന്നു രണ്ടുമാസം മുമ്പ് തേടിയെത്തിയ എ.കെ.എസ് എജുക്കേഷൻെറ േഗ്ലാബൽ പ്രിൻസിപ്പൽ പുരസ്കാരം.
അധ്യാപകനായിരിക്കെ തേടിയെത്തിയ അവസരങ്ങൾ തിരഞ്ഞെടുത്തിരുന്നെങ്കിൽ മുതിർന്ന സൈനികനോ സർക്കാർ ഉദ്യോഗസ്ഥനോ ആയി വിരമിക്കാമായിരുന്നു. എന്നാൽ, ഇന്ന് താൻ ഒരുപാട് ഉന്നത സൈനികരുടെയും ഉദ്യോഗസ്ഥരുടെയും പ്രിയപ്പെട്ട അധ്യാപകനായി അവരുടെ മനസ്സിൽ ഇടംപിടിച്ചതിൻെറ സന്തോഷമാണ് സുഭാഷ് നായർ പങ്കുവെക്കുന്നത്.
പടർന്നുപന്തലിച്ച ശിഷ്യസമ്പത്തിൽ അമേരിക്കയിൽ ആർട്ടിഫിഷൽ ഇൻറലിജൻസ് മേഖലയിൽ മുൻനിര സ്ഥാപനത്തിൻെറ തലപ്പത്തിരിക്കുന്നവർ മുതൽ, വിവിധ തൊഴിൽമേഖലകളിലും മറ്റും വിദഗ്ധർവരെയുണ്ട്. ആശുപത്രിയിലും യാത്രയിലുമായി എവിടെയെത്തിയാലും അവിടെയെല്ലാം കരുതലായി ഓടിയെത്തുന്ന ശിഷ്യരെ കാണുേമ്പാൾ വലിയ സന്തോഷമാണ്.
പഠനകാലത്ത് നൽകിയ ചെറു ഉപദേശങ്ങളും കരുതലും അവരുടെ ജീവിതം കെട്ടിപ്പടുക്കുന്നതിലും മികച്ച കരിയർ സൃഷ്ടിക്കുന്നതിലും പ്രധാനമായിരുന്നു എന്നറിയുേമ്പാൾ നമ്മൾ തിരഞ്ഞെടുത്ത തൊഴിലിൻെറ മഹത്ത്വമാണ് ബോധ്യപ്പെടുത്തുന്നത്.
കുണ്ടറ അലുമിനിയം ഫാക്ടറിയിലെ ജീവനക്കാരനായ ടി.ജി. ഭാസ്കരൻ നായർ ആണ് പിതാവ്. അമ്മ വിജയ നായർ. ഏക സഹോദരി ബീന.
ശാന്തിനികേതൻ സ്കൂളിലെ മുൻ അധ്യാപികയായിരുന്ന ജയശ്രീ സുഭാഷാണ് ഭാര്യ. മക്കളായ ശ്യാം എസ്. നായറും ശ്രീഷ നായറും ബംഗളൂരുവിൽ കുടുംബത്തിനൊപ്പം ജോലിചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.