Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമാസ്​ക്​ വേണോ, ജയിൽ...

മാസ്​ക്​ വേണോ, ജയിൽ വേണോ

text_fields
bookmark_border
മാസ്​ക്​ വേണോ, ജയിൽ വേണോ
cancel

ദോഹ: മാസ്​ ധരിക്കണോ അതോ ജയിലിൽ പോകണോ എന്ന്​ തീരുമാനിക്കാനുള്ള അവസരമാണിപ്പോൾ രാജ്യത്ത്​. കോവിഡ്​ പശ്ചാത്തലത്തിൽ പുറത്തിറങ്ങു​േമ്പാൾ മാസ്​ക്​ ധരിക്കൽ രാജ്യത്ത്​ നിർബന്ധമാണ്​.

എന്നാൽ, പലരും അതിൽ വീഴ്​ച വരുത്തുണ്ട്​. ഇതോടെ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്​ അധികൃതർ. രാജ്യത്തി​െൻറ വിവിധയിടങ്ങളിൽ നിയമലംഘകർക്കെതിരെ നടപടി തുടരുകയാണ്​. ശനിയാഴ്​ച 94 പേർക്കെതിരെ കൂടി പൊലീസ്​ നിയമനടപടി സ്വീകരിച്ചു. വാഹനത്തിൽ അനുവദിക്ക​െപ്പട്ടതിൽ കൂടുതൽ പേർ യാത്ര ചെയ്യുന്നതിനെതിരെയും നടപടി കർശനമാണ്​. ഇതുവരെ 420 പേർക്കെതിരെയാണ്​ മാസ്ക്​​ ധരിക്കാത്തതിന്​ നടപടിയെടുത്തത്​. വാഹനത്തിൽ കൂടുതൽപേർ യാത്ര ചെയ്​തതിന്​ 23 പേർക്കെതി​െരയും നിയമനടപടിയുണ്ടായി. ഇവരെ പബ്ലിക് േപ്രാസിക്യൂഷനിലേക്ക് തുടർനിയമനടപടികൾക്കായി കൈമാറുകയും ചെയ്​തു.

ഇത്തരം നിയമലംഘനങ്ങൾ​െക്കതിരെ വരുംദിവസങ്ങളിലും ശക്തമായ നടപടികൾ ഉണ്ടാവുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്​. കോവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുന്നതിനും വ്യാപനം തടയുന്നതിനുമായി കർശന നിയന്ത്രണങ്ങളാണ് രാജ്യത്തുടനീളം നടപ്പാക്കിയിരിക്കുന്നത്. ഒരേ കുടുംബത്തിൽനിന്നുള്ളവരൊഴികെ കാറുകളിൽ നാലുപേരിൽ കൂടുതൽ യാത്ര ചെയ്യാൻ പാടില്ലെന്ന് ഈയിടെ ആഭ്യന്തര മന്ത്രാലയം വീണ്ടും ആവശ്യപ്പെട്ടിരുന്നു.രോഗിക​ളും രോഗലക്ഷണങ്ങളുള്ളവരും മാത്രം മാസ്​ക്​ ധരിച്ചാൽ മതിയെന്നായിരുന്നു കോവിഡി​െൻറ ആദ്യഘട്ടത്തിൽ ലോകാരോഗ്യ സംഘടനയടക്കം പറഞ്ഞത്​.പിന്നീടാണ്​ എല്ലാവരും മാസ്​ക് ധരിക്കണമെന്ന നിർദേശം ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ചത്​. എന്നാൽ, ഈ നിർദേശത്തിനും മു​േമ്പ എല്ലാവർക്കും മാസ്​ക്​ നിർബന്ധമാക്കിയ രാജ്യമായി ഖത്തർ മാറിയിരുന്നു.

മാസ്​ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമികരോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ്​ അധികൃതർ നടപടി സ്വീകരിക്കുക. രണ്ടു ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്നു വർഷം വരെ തടവോ ആണ്​ ചുമത്തപ്പെടുക. നിലവിൽ കുറ്റക്കാർക്ക്​ 500 റിയാലും അതിനു മുകളിലുമാണ്​ മിക്കയിടത്തും പിഴ ചുമത്തുന്നത്​. എന്നാൽ, രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന സാംക്രമികരോഗങ്ങൾ തടയൽ നിയമത്തി​െൻറ പരിധിയിൽ വരുന്ന കുറ്റമാണിത്​. ഏതാവശ്യത്തിന് വെളിയിലിറങ്ങുമ്പോഴും മാസ്​ക് നിർബന്ധമാണ്​. താമസസ്ഥലത്തുനിന്നും മറ്റിടങ്ങളിൽനിന്നും പുറത്തിറങ്ങുമ്പോൾ ഫേസ്​ മാസ്​ക് നിർബന്ധമാക്കിയത് മേയ്​ 17 മുതലാണ്​ രാജ്യത്ത്​ പ്രാബല്യത്തിൽ വന്നത്​.

മാസ്​ക്​ ധരിക്കൽ സാമൂഹിക ഉത്തരവാദിത്തം

ദോഹ: മാളുകൾക്കുള്ളിലും ഷോപ്പിങ്​ കേന്ദ്രങ്ങൾക്കുള്ളിലും മാസ്​ക്​ ധരിക്കുന്നതി​െൻറ പ്രാധന്യം ഓർമിപ്പിച്ച്​ ആഭ്യന്തരമന്ത്രാലയം. കോവിഡ്​ പ്രതിരോധത്തി​െൻറ ഭാഗമായ മാസ്​ക്​ ധരിക്കൽ സാമൂഹിക ഉത്തരവാദിത്തമാണെന്ന്​ മന്ത്രാലയം അറിയിച്ചു. മാസ്​ക്​ ധരിക്കു​േമ്പാൾ നിങ്ങൾ മാത്രമല്ല, സമൂഹത്തിലെ മറ്റുള്ളവരും കോവിഡ്​ ഭീഷണിയിൽനിന്ന്​ മുക്തമാകും. പുറത്തിറങ്ങു​േമ്പാൾ മാസ്ക്​​ ധരിക്കുക സമൂഹത്തി​െൻറ സുരക്ഷക്ക​​​ുവേണ്ടിയാണ്​. നിയമലംഘകർക്കെതി​െര കർശനനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പു​നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mask
Next Story