വിനോദ മേഖലയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഖജനാവിലത്തെിയത് 1100 കോടി
text_fieldsറിയാദ്: വിനോദ സഞ്ചാര മേഖലയില്‍ നിന്ന് മാത്രം കഴിഞ്ഞ വര്‍ഷം രാജ്യത്തെ ഖജനാവിലേക്കത്തെിയത് 1100 കോടി റിയാല്‍. വിനോദ സഞ്ചാര വകുപ്പ് പുറത്തു വിട്ട കണക്കിലാണ് ഈ മേഖലയില്‍ നിന്നുള്ള വരുമാനം കുത്തനെ വര്‍ധിച്ചതായി വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള വിനോദ കേന്ദ്രങ്ങളില്‍ നടന്ന ആഘോഷ പരിപാടികളില്‍ നിന്നും മറ്റുമുള്ള വരുമാനമാണിത്. വിനോദ കേന്ദ്രങ്ങളിലത്തെിയ സന്ദര്‍ശകര്‍, പ്രദര്‍ശന സ്റ്റാളുകള്‍, ഹോട്ടലുകള്‍, വിവിധ പരിപാടികള്‍ എന്നിവയില്‍ നിന്നുള്ള വരുമാനമാണ് കുത്തനെ കൂടിയതായി അധികൃതര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ ഈ മേഖലയില്‍ കഴിഞ്ഞ വര്‍ഷം ഒരു കോടി റിയാലിന്‍െറ നിക്ഷേപവുമുണ്ടായിട്ടുണ്ട്. 130 കമ്പനികളാണ് വിനോദ മേഖലയില്‍ ഇക്കാലയളവില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. 2014നെ അപേക്ഷിച്ച് 15 ശതമാനം അധിക വരുമാനമാണ് ഈ രംഗത്തു നിന്ന് ലഭിച്ചത്. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലത്തെുന്ന സന്ദര്‍ശകരുടെ എണ്ണത്തിലും അവര്‍ ചെലവഴിക്കുന്ന തുകയിലും വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി വിനോദ സഞ്ചാര വകുപ്പിന്‍െറ കണക്കുകളില്‍ പറയുന്നു. 2013ല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ ചെലവഴിച്ചതിനേക്കാള്‍ 30 ശതമാനം കൂടുതലാണ് 2014ല്‍ ചെലവഴിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയില്‍ വന്‍ ഇടിവുണ്ടായ പശ്ചാത്തലത്തില്‍ എണ്ണയിതര മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന് സൗദി ഭരണകൂടം പദ്ധതികളാവിഷ്കരിച്ചിരുന്നു. ഇതില്‍ ഏറ്റവും മുന്തിയ പരിഗണന ലഭിച്ച മേഖല വിനോദ സഞ്ചാരമായിരുന്നു. ഈ സാധ്യതകള്‍ മുന്നില്‍ കണ്ട് വിപുലമായ പദ്ധതികളാണ് ടൂറിസം വകുപ്പ് നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.