Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'ജിദ്ദ സീസൺ 2022'...

'ജിദ്ദ സീസൺ 2022' രണ്ടാം പതിപ്പിന്​ ഉജ്ജ്വല തുടക്കം

text_fields
bookmark_border
Jeddah Season
cancel
camera_alt

Represented image

Listen to this Article

ജിദ്ദ: ജിദ്ദ സീസൺ 2022 രണ്ടാം പതിപ്പിന്​ ഉജ്ജ്വല തുടക്കം. രാജ്യമെങ്ങും ഈദുൽ ഫിത്വർ ആഘോഷിക്കുന്ന വേളയിലാണ്​ 'മാധുര്യം, നമ്മുടെ ദിനങ്ങൾ​' എന്ന ബാനറിൽ ജിദ്ദ സീസണിന്‍റെ രണ്ടാം പതിപ്പ്​ ആരംഭിച്ചിരിക്കുന്നത്​. വിനോദങ്ങൾക്കിടയിൽ പാരമ്പര്യവും ആധുനികതയും ഇടകലർത്തിയുള്ള സീസൺ പരിപാടികൾ 60 ദിവസം നീണ്ടുനിൽക്കും.

'ജിദ്ദ ആർട്ട്​ പ്രൊ​മെനേഡ്​' ഏരിയയിലാണ്​ പരിപാടികൾക്ക്​ തുടക്കമായത്​​. പട്ടണത്തിന്‍റെ ആകാശത്ത്​​ ഡ്രോൺ വിമാനങ്ങളുപയോഗിച്ച്​ വരച്ച​ അതിശയകരവും വർണാഭവുമായ പെയിൻറിങ്ങുകൾക്ക്​ ആദ്യദിവസം സാക്ഷ്യം വഹിച്ചു. നൂറുക്കണക്കിന്​ ജിദ്ദ വാസികളുടെയും സന്ദർശകരുടെയും സാന്നിധ്യത്തിൽ കരിമരുന്ന്​ പ്രയോഗവും നടന്നു. കിങ്​ അബ്​ദുല്ല സ്​പോർട്​സ്​ സിറ്റിയിൽ അന്താരാഷ്​ട്ര സർക്കസ്​ ടീമായായ സിർക്യു ഡൂ സോലൈലിന്‍റെ സർക്കസ്​ പ്രകടനങ്ങളും ആരംഭിച്ചു. നിരവധി പേരാണ്​ സർക്കസ്​ കാണാനെത്തിയത്​. ആദ്യമായാണ്​ ജിദ്ദയിൽ ലോകോത്തര സർക്കസ്​ ടീമിന്‍റെ പ്രകടനം നടക്കുന്നത്​.


ജിദ്ദ സീസൺ കഴിയുന്നതുവരെ 'ആർട്ട്​ പ്രൊമെനേഡിൽ' ദിവസവും കരിമരുന്ന്​ പ്രകടനവും ഉണ്ടായിരിക്കും. ഒമ്പത്​ സ്ഥലങ്ങളിലാണ്​ വിനോദ​ വ്യവസായത്തിലെ ആഗോള അനുഭവങ്ങൾ സൗദിയുടെ പശ്ചാത്തലത്തിൽ പങ്കുവെക്കുന്ന പരിപാടികൾ അരങ്ങേറുക. വരും ദിവസങ്ങളിലായി മറ്റ്​ സ്ഥലങ്ങളിലും വിവിധതരം പരിപാടികൾ അരങ്ങേറും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെ അഭിരുചിക്ക്​ അനുസൃതമായ വൈവിധ്യമാർന്ന കലാകായിക വിനോദ വൈജ്ഞാനിക സാംസ്​കാരിക പരിപാടികളാൽ എല്ലാ അർഥത്തിലും അസാധാരണവും അതുല്യവുമായ ഒരു സീസൺ ആണ്​ സംഘാടകർ ആവിഷ്​കരിച്ചിരിക്കുന്നത്​.


ഇതിനായി നഗരത്തിന്‍റെ പ്രവേശന കവാടങ്ങളിലും പ്രധാന തെരുവുകളിലെ പരസ്യ​ബോർഡുകളിലൂടെയും ലൈറ്റ്​ഷോകളിലൂടെയും സീസൺ പരിപാടികളെ ആളുകൾക്ക്​ പരിചയപ്പെടുത്തുന്നുണ്ട്​. വിനോദ വ്യവസായത്തിലെ പുതിയ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയുള്ള 'ജിദ്ദ സീസൺ 2022' ഇവൻറുകൾ, ടൂറിസം, വിനോദം എന്നീ മേഖലകളിലെ ഏറ്റവും വലിയ അന്താരാഷ്ട്ര അനുഭവങ്ങൾ കാഴ്​ചവെക്കുന്നതായിരിക്കുമെന്ന്​ സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്​. 70 സംവേദനാത്മക അനുഭവങ്ങൾ, 60 ലധികം വിനോദ ഗെയിമുകൾ, ഏഴ്​ അറബ് നാടകങ്ങൾ, രണ്ട്​ അന്താരാഷ്ട്ര നാടകങ്ങൾ, അഞ്ച്​ സമുദ്ര അനുഭവങ്ങളും ഇവൻറുകളും, അന്താരാഷ്ട്ര സർക്കസ്, വെള്ളച്ചാട്ടം, നാല്​ അന്താരാഷ്ട്ര പ്രദർശനങ്ങൾ തുടങ്ങി സന്ദർശകർക്ക്​ ഏറ്റവും മനോഹരമായ സമയം ചെലവഴിക്കാൻ വൈവിധ്യമാർന്ന ഓപ്ഷനുകൾ സീസണിലുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jeddah Season 2022
News Summary - A brilliant start to the second edition of ‘Jeddah Season 2022’
Next Story