അസീർ സ്പോർട്സ് ഫെസ്റ്റ് ബലിപെരുന്നാളിന്
text_fieldsഖമീസ് മുശൈത്ത്: അസീറിലെ പ്രമുഖ സംഘടനയായ അസീർ പ്രവാസി സംഘം ബലിപെരുന്നാളിന്റെ രണ്ടും മൂന്നും ദിനങ്ങളിൽ ഫുട്ബാൾ ടൂർണമെന്റും വടംവലി മത്സരങ്ങളും ഉൾപ്പെടെ സ്പോർട്സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
എസ്.എം.സി സൗത്ത് മാർബിൾ കമ്പനി നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും 12,501 റിയാൽ കാഷ് പ്രൈസിനും, മന്തി അൽജസീറ റിജാൽ അൽമ റണ്ണേഴ്സ് ട്രോഫിക്കും 7,501 കാഷ് പ്രൈസിനും വേണ്ടിയുള്ള ഫുട്ബാൾ മത്സരങ്ങളും ഹോട്ടൽ ന്യൂസഫയർ സ്പോൺസർ ചെയ്യുന്ന വിന്നേഴ്സ് ട്രോഫിക്കും 2,501 റിയാൽ കാഷ് പ്രൈസിനും എ.ഇസഡ് കാർഗോ റണ്ണേഴ്സ് ട്രോഫിക്കും 1501 റിയാൽ കാഷ് പ്രൈസിനും വേണ്ടിയുള്ള വടംവലി മത്സരങ്ങളുമാണ് അസീർ സ്പോർട്സ് ഫെസ്റ്റിലൂടെ സംഘടിപ്പിക്കുന്നത്. കാസ്ക്, അൽജസീറ മന്തി റിജാൽ അൽമ, മെട്രോ സ്പോർട്സ്, ഫാൾക്കൺ എഫ്.സി, ലയൺസ് എഫ്.സി, ഫിഫ ഖമീസ്, ഫന്റാസ്റ്റിക് അബഹ, കേരള നയൻസ് എന്നീ ടീമുകളായിരിക്കും ഫുട്ബാൾ ടൂർണമെന്റിൽ മാറ്റുരയ്ക്കുക.
രണ്ടാം പെരുന്നാൾ ദിനത്തിൽ ആദ്യ റൗണ്ട് കളികളും പിറ്റേന്ന് സെമി ഫൈനലുകളും വടംവലി മത്സരങ്ങളും ഫൈനലും എന്നീ ക്രമത്തിലായിരിക്കും അസീർ സ്പോർട്സ് ഫെസ്റ്റ് അരങ്ങേറുക. ടീമുകളുടെ മാർച്ച് ഫാസ്റ്റും സാംസ്കാരിക സമ്മേളനവും ഇതോടനുബന്ധിച്ചു സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ നിലവിൽ വന്നു. പ്രോഗ്രാം കമ്മിറ്റിയുടെ കൺവീനറായി ബഷീർ തരിബ്, ചെയർമാൻ സുനിൽ കുമാർ കോഴിക്കോട്, ജോ. കൺവീനർമാരായി രഞ്ജിത്ത് വർക്കല, ഷബീർ മേൽമുറി, വൈസ് ചെയർമാന്മാരായി ഷാബ്ജഹാൻ, സുരേന്ദ്രൻ പിള്ള, ട്രഷറർമാരായി നിസാർ എറണാകുളം, ഷാജി പണിക്കർ, പബ്ലിസിറ്റി കമ്മിറ്റി പ്രകാശ് കിഴിശ്ശേരി, ഷബീർ, സൈത് വിളയൂർ, മുഹമ്മദാലി എന്നിവരെ തെരഞ്ഞെടുത്തു. ജഡ്ജിങ് കമ്മിറ്റി അംഗങ്ങളായി റസാഖ് ആലുവ, റസാഖ് ചെർപ്പുള്ളശ്ശേരി, സിദ്ധീഖ് റജ്മ, വളന്റിയർ ടീം ക്യാപ്റ്റൻ മനോജ് കണ്ണൂർ, ഉപ ക്യാപ്റ്റന്മാർ നൂറുദ്ദീൻ, കെ.വി. രാമൻ, ഫുഡ് കമ്മിറ്റി അംഗങ്ങളായി താമരാക്ഷൻ, ഇബ്രാഹിം, മിഥുൻ, ഗതാഗത സഹായം ഒരുക്കുന്നതിനായി മണികണ്ഠൻ, നവാബ് ഖാൻ, മെഡിക്കൽ സഹായങ്ങൾക്കായി മുസ്തഫ, ഗിരീഷ്, ഷംനാദ്, സ്പോൺസേഴ്സ് ആൻഡ് ഗസ്റ്റ് ചാർജായി അനുരൂപ്, ഹാരിസ്, ധർമരാജ് എന്നിവർ നേതൃത്വം നൽകുന്ന ഉപകമ്മിറ്റികളും നിലവിൽ വന്നു.
16 ടീമുകളെ ഉൾപ്പെടുത്തി നടക്കുന്ന വടംവലി മത്സരങ്ങളെ നിയന്ത്രിക്കുന്നതിനായി മുസ്തഫ കാരത്തൂർ (കൺവീനർ) വിശ്വനാഥൻ (ചെയർമാൻ) എന്നിവരെ തിരഞ്ഞെടുത്തു.
അസീർ പ്രവാസി സംഘത്തിന്റെ മുഴുവൻ കേന്ദ്ര കമ്മിറ്റി അംഗങ്ങളും സ്വാഗത സംഘം അംഗങ്ങളായിരിക്കും. പ്രോഗ്രാം ചീഫ് കോഓഡിനേറ്ററായി അബ്ദുൽ വഹാബ് കരുനാഗപ്പള്ളിയേയും, സ്റ്റിയറിങ് കമ്മിറ്റി സംഘടന കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റിയുമായിരിക്കും. അസീർ സ്പോർട്സ് ഫെസ്റ്റിനെക്കുറിച്ച് വിശദീകരിക്കുവാൻ നടത്തിയ യോഗത്തിൽ അസീർ പ്രവാസി സംഘം ജന.സെക്രട്ടറി സുരേഷ് മാവേലിക്കര, ട്രഷറർ റഷീദ് ചെന്ത്രാപ്പിന്നി, ജോ. സെക്രട്ടറി സുനിൽ കുമാർ കോഴിക്കോട് എന്നിവർ സംസാരിച്ചു. ബാബു പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു.
എസ്.എം.സി കമ്പനി എം.ഡി ലിജു എബ്രഹാം, മന്തി അൽ ജസീറ റിജാൽ അൽമ പ്രതിനിധി അൻസാരി കുറ്റിച്ചൽ, ഹോട്ടൽ ന്യൂസഫയർ എം.ഡി മുസ്തഫ, എ.ഇസഡ് കാർഗോ മാനേജർ അബ്ദുറസാഖ്, ഗൾഫ് മാധ്യമം ആൻഡ് മീഡിയവൺ പ്രതിനിധി മുജീബ് ചടയമംഗലം, കംഫർട്ട് ട്രാവൽസ് പ്രതിനിധി റഫീഖ്, വിവിധ ക്ലബുകളെ പ്രതിനിധാനംചെയ്ത് ശമീർ, അലവി എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ബഷീർ തരീബ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.