പ്രവാചകന് കാണിച്ചുതന്ന പാത പിന്തുടരാന് തയാറാകണം -ടി.എ. മുഹമ്മദ് ബിലാല്‍
text_fieldsജിദ്ദ: പ്രവാചകന്റെ പ്രകീര്‍ത്തനങ്ങളും മറ്റും നാം പറയുന്നതോടൊപ്പം തന്നെ, പ്രവാചകന് നമുക്ക് കാണിച്ചുതന്ന ജീവിതചര്യ ശരിയായ രീതിയില്‍ പിന്തുടരാന് തയാറാകുന്നതിലൂടെ മാത്രമേ യഥാർഥ വിശ്വാസിയായി മാറുകയുള്ളൂവെന്ന് പണ്ഡിതൻ ടി.എ. മുഹമ്മദ് ബിലാല്‍ അഭിപ്രായപ്പെട്ടു. ‘പ്രവാചകനിലേക്ക് മടങ്ങുക, മാനവ സൗഹൃദത്തിന്റെ വെളിച്ചം തെളിക്കുക’ എന്ന പ്രമേയത്തെ ആസ്പദമാക്കി അല്‍ അൻവാര് ജസ്റ്റിസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷന് (അജ്വ) സംഘടിപ്പിച്ചുവരുന്ന ‘രിസാലത്തുന്നബി’ കാമ്പയിനിന്റെ ജിദ്ദാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പെരിങ്ങാട് അബു മുഹമ്മദ് ഇദ്രീസ് ശാഫി മുഖ്യപ്രഭാഷണം നടത്തി. പ്രവാചക കീര്‍ത്തനവും പ്രാർഥനയും അദ്ദേഹം നിര്‍വഹിച്ചു. ജിദ്ദ ഘടകം പ്രസിഡന്റ് സെയ്ദ് മുഹമ്മദ് കാശിഫി അധ്യക്ഷത വഹിച്ചു. ശറഫുദ്ദീന്‍ ബാഖവി ചുങ്കപ്പാറ, നസീറുദ്ദീന്‍ ഫൈസി പൂഴനാട്, അബ്ദുൽ കരീം മഞ്ചേരി എന്നിവര്‍ സംസാരിച്ചു.
പെരിങ്ങാട് അബു മുഹമ്മദ് ഇദ്രീസ് ശാഫിയെ മസ്ഊദ് മൗലവി ബാലരാമപുരവും മുഹമ്മദ് ബിലാലിനെ ബക്കര്‍ സിദ്ദീഖ് നാട്ടുകലും ഷാള്‍ അണിയിച്ച് ആദരിച്ചു. നജീബ് ബീമാപള്ളി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സക്കീര്‍ ബാഖവി ഖിറാഅത്ത് നടത്തി. അനീസ് കൊടുങ്ങല്ലൂര്‍, നൗഷാദ് ഓച്ചിറ, അബ്ദുല്ലത്വീഫ് മൗലവി കറ്റാനം, ഇര്‍ഷാദ് ആറാട്ടുപുഴ, അന്‍വര്‍ സാദത്ത് മലപ്പുറം എന്നിവര്‍ നേതൃത്വം നല്കി. ഒരു മാസം നീണ്ടുനില്‍ക്കുന്ന ‘രിസാലത്തുന്നബി’ കാമ്പയിനിന്റെ ഭാഗമായി ജിദ്ദ ഘടകം മദീന പഠന സന്ദര്‍ശന യാത്ര, നാട്ടില്‍ റിലീഫ്, സാന്ത്വന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.