ബിജു പി. നീലേശ്വരം; നാടകത്തിന് സമർപ്പിച്ച ജീവിതം
text_fieldsദമ്മാം: പ്രവാസത്തിന്റെ സർവ പരിമിതികൾക്കിടയിലും നാടകത്തിന് സമർപ്പിച്ച ജീവിതമാണ് ബിജു പി. നീലേശ്വരത്തിന്റേത്. താൻ ഏറെ ഇഷ്ടപ്പെടുന്ന നാടകകലയെ പരിപോഷിപ്പിക്കാൻ ബിജു നൽകുന്ന സംഭാവനകൾ നിസ്തുലമാണ്. കലാപ്രവർത്തനംതന്നെ വെല്ലുവിളി ഉയർത്തിയ കാലത്ത് സർവസന്നാഹങ്ങളോടെയും മലയാളിക്ക് പ്രഫഷനൽ നാടകത്തിന്റെ ദൃശ്യാനുഭവം സമ്മാനിച്ചത് ഈ മനുഷ്യന്റെ നിശ്ചയദാർഢ്യമായിരുന്നു. അന്യമായ മൂല്യങ്ങളും സ്വച്ഛമായ ഇടങ്ങളും ധർമാധിഷ്ഠിതമായ ജീവിതവും തിരിച്ചുപിടിക്കാൻ അരങ്ങുകൾകൊണ്ട് സാധ്യമാകുമെന്ന് ബിജു പറഞ്ഞു. നാടകങ്ങൾ കാണികളെ പ്രബുദ്ധരാക്കുന്നപോലെതന്നെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും കഴുകി ഉണക്കി തേച്ചെടുത്ത വസ്ത്രങ്ങൾപോലെ അഴകുള്ളവരാക്കിത്തീർക്കുമെന്ന് എന്റെ അനുഭവസാക്ഷ്യം. ശിഷ്യത്വവും ഗുരുമൂല്യതയും സൗഹൃദവും പരസ്പരമുള്ള പങ്കുവെക്കലും ത്യാഗവും എല്ലാം ഉൾക്കൊണ്ടും തിരിച്ചറിഞ്ഞും നേടിയ മൂല്യങ്ങൾ എന്നും കൈവിടാതെ സൂക്ഷിക്കും.
രണ്ടര പതിറ്റാണ്ടായി പ്രവാസജീവിതം നയിക്കുന്ന ബിജു ഒരു പതിറ്റാണ്ടിനു മുമ്പാണ് താൻ മനസ്സിൽ അടക്കിവെച്ച നാടക മോഹവുമായി ദമ്മാമിൽ പ്രത്യക്ഷപ്പെടുന്നത്. നാടക താൽപര്യമുള്ള സുഹൃത്തുക്കളെ തേടി അദ്ദേഹം ഫേസ്ബുക്കിൽ ഇട്ട കുറിപ്പാണ് ദമ്മാമിന്റെ കലാപ്രവർത്തന മേഖലയിൽ അവിസ്മരണീയ സമയങ്ങൾ സമ്മാനിച്ച ദമ്മാം നാടകവേദി എന്ന സംഘത്തിന് തുടക്കംകുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.